entertainment

റിസള്‍ട്ട് വന്നപ്പോള്‍ പോസിറ്റീവ് ആയിരുന്നു, എനിക്ക് ഇത് കേട്ട് പേടിച്ച് പനി വന്നു, അര്‍ച്ചന സുശീലന്‍ പറയുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്‍.സീരിയലുകളില്‍ തിളങ്ങിയ താരം ബിഗ്‌ബോസ് സീസണ്‍ ഒന്നാം സീസണിലൂടെയും മലയാളികളുടെ പ്രിയതാരമായി.സീരിയലിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അര്‍ച്ചന സുശീലന്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. ആദ്യ സീരിയല്‍ കഴിഞ്ഞപ്പോള്‍ തന്നെ നടി പ്രേക്ഷകരുടെ പ്രിയ താരമായി മാറി.സോഷ്യല്‍ മീഡിയകളിലും നടി സജീവമാണ്.നടി അഭിനയിച്ചിരുന്ന ഒരു സീരിയലിന്റെ ഭാഗമായ നടിയടക്കം 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിന് പിന്നാലെ നടിയും കോവിഡ് ടെസ്റ്റ് നടത്തി.ഇതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് അര്‍ച്ചന.

‘കഴിഞ്ഞ ദിവസം ഞങ്ങളുടെ സീരിയല്‍ സെറ്റില്‍ കുറച്ച് ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി.എല്ലാ അംഗങ്ങളും സീരിയല്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചശേഷം സെല്ഫ് ക്വാറന്റൈനിലേക്ക് പോവുകയും ചെയ്തു.അതുമായി ബന്ധപ്പെട്ട ഓരോരുത്തരായി ഇപ്പോള്‍ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്.എന്റെ ടെസ്റ്റായിരുന്നു ഇന്ന്.റിസള്‍ട്ട് നെഗറ്റീവാണ്.പോസിറ്റിവ് ആയ ആളുകള്‍ക്ക് എല്ലാവര്‍ക്കും ഒപ്പം എന്റെ പ്രാര്‍ത്ഥന ഉണ്ടാകും.നിങ്ങളോട് പറയാനുള്ള കാര്യം എന്ന് പറഞ്ഞാല്‍,പാനിക്ക് ആകാതെ ഇരിക്കുക.പാനിക് ആകരുതേ എന്ന് പറഞ്ഞാല്‍ പോലും എവിടെയോ ഒരു പേടി നമുക്ക് ഉണ്ടാകും.അതാണ് എന്റെ അനുഭവം. അത് ഞാന്‍ തിരിച്ചറിഞ്ഞു.

ഞാന്‍ നേരത്തെതന്നെ ക്വാറന്റൈനില്‍ പോയിരുന്നു.കുടുംബത്തെയും,ചുറ്റുമുള്ള മറ്റുള്ളവരെയും ഞാന്‍ അപ്പോള്‍ തന്നെ മാറ്റിനിര്‍ത്തി.സിംപ്റ്റംസ് ഒന്നും തന്നെ ഇല്ലായിരുന്നു. പൊതുവെ മിക്ക ആളുകള്‍ക്കും ഇപ്പോഴും സിംപ്റ്റംസ് ഒന്നും ഇല്ല.നോര്‍മലി ഒരു പനി വന്നു പോകും പോലെയാണ് വന്നു പോയിട്ടുള്ളത്.പക്ഷേ റിസള്‍ട്ട് വന്നപ്പോള്‍ പോസിറ്റീവ് ആയിരുന്നു.പക്ഷെ എനിക്ക് ഇത് കേട്ട് പേടിച്ച് പനി വന്നു’അര്‍ച്ചന പറയുന്നു.പേടിച്ചിരിക്കാതെ നമ്മള്‍ ഇത് ടെസ്റ്റ് ചെയ്യണമെന്നും താരം കൂട്ടിച്ചേര്‍ത്തു.’അയ്യോ എന്താകും എന്നോര്‍ത്ത് പേടിക്കേണ്ട.പോസിറ്റീവ് ആണെങ്കില്‍ കുറച്ചുകൂടി കെയര്‍ കൊടുക്കണം.ചൂടുവെള്ളമൊന്നും എനിക്കിഷ്ടമല്ലായിരുന്നു ഇപ്പോ അതൊക്കെ ശ്രദ്ധിച്ചു.നമ്മുടെ പ്രിയപെട്ടവരെ ഓര്‍ത്തുകൊണ്ട് നമ്മള്‍ നന്നായി കെയര്‍ ചെയ്യേണ്ടതുണ്ടെന്നും അര്‍ച്ചന പങ്കുവച്ചു

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

18 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

28 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

46 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

50 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago