entertainment

പലപ്പോഴും ജീവനൊടുക്കാന്‍ തോന്നി, നാല് വര്‍ഷമായി മാനസിക പ്രശ്‌നം തുടങ്ങിയിട്ട്, അര്‍ച്ചന കവി പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ച്ചന നടത്തിയ തുറന്നു പറച്ചിലുകള്‍ വളരെയധികം ശ്രദ്ധേയമായിരുന്നു. വിഷാദ രോഗത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചുമൊക്കെയായിരുന്നു നടി പറഞ്ഞത്. ഇതിന് പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേര്‍ എത്തി. തന്റെ വാക്കുകള്‍ വളച്ചൊടിച്ച മാധ്യമങ്ങള്‍ക്ക് എതിരെയും അര്‍ച്ചന രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ മനസ് തുറന്നിരിക്കുകയാണ് നടി. എന്തുകൊണ്ടാണ് താന്‍ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞതെന്ന് അര്‍ച്ചന അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അര്‍ച്ചന കവിയുടെ വാക്കുകള്‍ ഇങ്ങനെ, പൊതുജനങ്ങള്‍ക്കിടയില്‍ ഇതു ചര്‍ച്ചയാകാന്‍ വേണ്ടിത്തന്നെയാണ് ഞാനിത് വെളിപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യങ്ങള്‍ പുറത്തറിയിക്കാന്‍ പാടില്ലെന്നൊരു അബദ്ധധാരണ ആളുകള്‍ക്കുണ്ട്. സൈക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതും കൗണ്‍സലിങ്ങിനു പോകുന്നതുമൊക്കെ എന്തോ നാണക്കേടുപോലെയാണ് പലരും കാണുന്നത്. എന്നാല്‍ നിങ്ങളുടെ ശരീരത്തിനു രോഗം ബാധിച്ചാല്‍ നിങ്ങള്‍ ചികിത്സിക്കില്ലേ മനസ്സും അതേ പരിഗണന അര്‍ഹിക്കുന്നു.

പ്രിമെന്‍സ്ട്രുവല്‍ ഡയസ്ഫോറിക് ഡിസോര്‍ഡര്‍ (പിഎംഡിഡി) എന്ന രോഗാവസ്ഥയായിരുന്നു തനിക്ക്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണം. അപ്രതീക്ഷിതവും അനിയന്ത്രിതവുമായ മൂഡ് മാറ്റങ്ങളാണ് പ്രധാന രോഗലക്ഷണം. ഈ അവസ്ഥ മൂലം ഒരു മാസത്തില്‍ 15 ദിവസത്തോളമൊക്കെ താന്‍ ഇങ്ങനെ കഷ്ടപ്പെട്ടിട്ടുണ്ട്. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് തനിക്കുതന്നെ മനസ്സിലായില്ല. കളിയും ചിരിയുമായി നടന്ന ഞാന്‍ പെട്ടെന്നൊരു ദിവസം വല്ലാതെ വിഷാദവും സങ്കടവും ദേഷ്യവുമൊക്കെയായി പൊട്ടിത്തകര്‍ന്നുപോകുന്നപോലെയായിരുന്നു.

പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ പോലും താന്നിയിരുന്നു. നാലു വര്‍ഷത്തോളമായി എനിക്ക് ഈ മാനസിക പ്രശ്നം തുടങ്ങിയിട്ട്. മൂന്നു വര്‍ഷത്തോളം ചികിത്സ തേടി. ഇപ്പോള്‍ എനിക്ക് എന്റെമേലുള്ള നിയന്ത്രണം ഏതാണ്ടു തിരിച്ചുകിട്ടയെന്നും അതുകൊണ്ടാണ് നിങ്ങളോട് ഇങ്ങനെ സംസാരിക്കാന്‍ ധൈര്യപ്പെടുന്നത്. തന്റെ രോഗാവസ്ഥ കാരണം പലപ്പോഴും ഷൂട്ടിംഗ് ലൊക്കേഷനില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോള്‍ ലൊക്കേഷനിലും എന്റെ പെരുമാറ്റങ്ങളില്‍ അസ്വഭാവികത തോന്നിയിരിക്കണം. ചിലപ്പോള്‍ സീനെടുക്കാന്‍ നേരത്ത് കഥാപാത്രമായി മാറാന്‍ കഴിയാതെ വന്നിട്ടുണ്ട്. ചിലപ്പോള്‍ ഓവര്‍ ആക്ട് ചെയ്തിട്ടുണ്ട്. മറ്റാരോടും മിണ്ടാതെ മാറിയിരുന്നിട്ടുണ്ട്, ജാഡയെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചത് എന്റെ മനോരോഗത്തെ ആയിരുന്നു. വിഷാദരോഗത്തിന് അടിമപ്പെട്ടയാള്‍ എല്ലായ്പ്പോഴും കരഞ്ഞും പിഴിഞ്ഞും വാതിലടച്ച് മുറിക്കകത്ത് ഇരിക്കുമെന്നൊക്കെയാണ് സമൂഹത്തിന്റെ ധാരണ. അതു തെറ്റാണ്. ചിലര്‍ പുറത്തുകാണിക്കുന്ന സന്തോഷം ഒരു മാസ്‌ക് ആണ്. ഈ പൊള്ളത്തരം നാം തന്നെ വലിച്ചുകീറി ചികിത്സ തേടണം. അല്ലങ്കില്‍ ഒരുപക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം.

തന്റെ തുറന്നു പറച്ചിലുകള്‍ക്ക് സമൂഹത്തില്‍ നിന്നും വിചാരിച്ചതിലേറെ പിന്തുണ ലഭിച്ചു. ചുരുക്കം ചിലര്‍ കുത്തുവാക്കുകളുമായി മുറിപ്പെടുത്തി. ‘പിഎംഡിഡിയൊക്കെ പണക്കാരുടെ ഓരോരോ തോന്നലാണ്. സാധാരണ പെണ്ണുങ്ങള്‍ക്കൊന്നുമില്ലല്ലോ’ എന്നായിരുന്നു ചിലരുടെ പരിഹാസം. പക്ഷേ, സത്യത്തില്‍ സാധാരണ പെണ്ണുങ്ങള്‍ക്കുമുണ്ട് ഇത്തരം മാനസിക പ്രശ്നങ്ങള്‍, അത് പുറത്തറിയുകയോ അറിയിക്കുകയോ ചെയ്യാതെ അവളുടെ മാത്രം ഉള്ളില്‍ വീര്‍പ്പുമുട്ടുകയാണ്. വിവാഹ ബന്ധം പിരിയാന്‍ കാരണം രോഗാവസ്ഥയല്ല. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കുംകൂടി ഒരുമിച്ച് ഒരു ലോകം ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍നിന്നെടുത്ത തീരുമാനമാണ്. പൂര്‍ണമായും ചികില്‍സിച്ചു ഭേദമാകുന്ന വിഷാദരോഗത്തിന്റെ പേരില്‍, പരസ്പരം സ്നേഹിക്കുന്ന രണ്ടുപേര്‍ പിരിയില്ലല്ലോ.

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

29 mins ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

36 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 hours ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago