entertainment

നിങ്ങളാണ് എന്റെ ജീവിതം, അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് അര്‍ച്ചന സുശീലന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന സുശീലന്‍. സീരിയലുകളില്‍ തിളങ്ങിയ താരം ബിഗ്‌ബോസ് സീസണ്‍ ഒന്നാം സീസണിലൂടെയും മലയാളികളുടെ പ്രിയതാരമായി. സീരിയലിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് അര്‍ച്ചന സുശീലന്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയത്. ആദ്യ സീരിയല്‍ കഴിഞ്ഞപ്പോള്‍ തന്നെ നടി പ്രേക്ഷകരുടെ പ്രിയ താരമായി മാറി. ഇപ്പോള്‍ അമ്മയ്ക്ക് ജന്മദിന ആശംസക്ള്‍ നേര്‍ന്ന് അര്‍ച്ചന
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പും വൈറല്‍ ആവുകയാണ്. അമ്മ സീമയ്ക്ക് ഒപ്പമുള്ള ചിത്രം ഉള്‍പ്പെടെയാണ് നടി ജന്മദിനാശംസ നേര്‍ന്നിരിക്കുന്നത്.

”സന്തോഷ ജന്മദിനം അമ്മേ. നിങ്ങളാണ് എന്റെ ജീവിതം…എന്റെ എല്ലാം…അമ്മയെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു” അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അര്‍ച്ചനയുടെ അമ്മ നേപ്പാള്‍ സ്വദേശി ആണ്. നടിയുടെ അച്ഛന്‍ സുശീലന്‍ മലയാളിയും. രോഹിത്, കല്‍പന എന്നിങ്ങനെ രണ്ട് സഹോദരങ്ങളും നടിക്കുണ്ട്.

സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി അര്‍ച്ചന. രസകരമായ വീഡിയോകളും വീട്ടു വിശേഷങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ നടി പങ്കു വയ്ക്കാറുണ്ട്. മാനസപുത്രി എന്ന പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ ആണ് അര്‍ച്ചന ശ്രദ്ധ നേടുന്നത്. സീരിയലിലെ വില്ലത്തി കഥാപാത്രമായിരുന്നു അര്‍ച്ചനയുടെ ഗ്ലോറി.

അവതാരിക ആയിട്ടാണ് അര്‍ച്ചനയുടെ തുടക്കം. പതിവില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താത്പര്യം എന്നും അതാണ് തന്റെ ഇഷ്ടമെന്നും ഒരിക്കല്‍ നടി തുറന്ന് പറഞ്ഞിരുന്നു. സീരിയലുകളില്‍ വില്ലത്തി ആണെങ്കിലും ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയി എത്തിയതോടെ അര്‍ച്ചന കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരവുമായി മാറുകയും ചെയ്തു.

കുറച്ച് ചിത്രങ്ങളിലും അര്‍ച്ചന മുഖം കാണിച്ചിട്ടുണ്ട്. ദിലീപ് ചിത്രമായ കാര്യസ്ഥന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അര്‍ച്ചന മുഖം കാണിക്കുന്നത്. തമിഴില്‍ തൊലൈപേശി എന്ന ചിത്രത്തിലും അഭിനയിച്ചു. ഡല്‍ഹിയിലാണ് അര്‍ച്ചന ജനിച്ചതും വളര്‍ന്നതും തുടര്‍ന്ന് വീഡിയോ ജോക്കി ആയി. മാര്‍ക്കറ്റിങ്ങ് ഉദ്യോഗസ്ഥന്‍ മനോജ് യാദവിനെ വിവാഹം കഴിച്ചു. തിരുവനന്തപുരത്ത് ഗ്ലോറീസ് എന്ന പേരില്‍ തുണിക്കടയും ആരംഭിച്ചു. അര്‍ച്ചനയുടെ സഹോദരി കല്പനയും നാത്തൂന്‍ ആര്യയും ടെലിവിഷന്‍ താരങ്ങളാണ്.

Karma News Network

Recent Posts

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

7 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

7 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

8 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

8 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

9 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

10 hours ago