ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയില്‍ നടനായും സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ താരമാണ് വിജയകുമാര്‍. 1973ല്‍ മാധവിക്കുട്ടി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് വിജയകുമാര്‍ അഭിനയ രംഗത്ത് എത്തുന്നത്. 1987ല്‍ ജംഗിള്‍ ബോയി എന്ന ചിത്രത്തില്‍ അഭിനയിച്ചു. 1992ല്‍ ഷാജികൈലാസ്-രണ്‍ജി പണിക്കര്‍-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തലസ്ഥാനം എന്ന സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രം വിജയകുമാര്‍ അവതരിപ്പിച്ചു.
പിന്നീട് അങ്ങോട്ട് കൈ നിറയെ അവസരങ്ങളായിരുന്നു നടന്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം എഡിറ്റിംഗ് രംഗത്തും സജീവമായിരുന്നു. തിരുവനന്തപുരം സെന്റ് മേരീസ് സ്കൂളിലും മഹാത്മാ ഗാന്ധി കോളേജിലുമാണ് വിജയകുമാര്‍ പഠിച്ചത്. ബിനു ഡാനിയേലിനെയായിരുന്നു വിജയകുമാര്‍ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളുണ്ട്. അര്‍ത്ഥന, എല്‍സ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. വിജയകുമാറും ബിനുവും പിന്നീട് വേര് പിരിഞ്ഞു.
വിജയകുമാറിന്റെ മകള്‍ അര്‍ത്ഥന സിനിമയില്‍ സജീവമാണ്. മുദ്ദുഗൗ എന്ന ചിത്രത്തിലാണ് ആദ്യമായി അര്‍ത്ഥന അഭിനയിച്ചത്. സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ് ആയിരുന്നു ചിത്രത്തിലെ നായകന്. ഈ ചിത്രത്തിനുശേഷം അര്‍ത്ഥന തമിഴിലേക്ക് കടന്നു. തമിഴ് ചിത്രത്തിനുപുറമെ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
സ്വന്തം കഴിവ് കൊണ്ട് സിനിമയില്‍ കയറിയ നടിയാണ് താന്‍. അച്ഛന്റെ പേരില്‍ അറിയാന്‍ എനിക്ക് താല്പര്യമില്ല എന്നാണ് താരം പറഞ്ഞത്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞവരാണ്. ഇപ്പോള്‍ വിജയകുമാര്‍ എവിടെയാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല എന്നും താരം പറഞ്ഞിരുന്നു. വിജയകുമാറിന്റെ മകള്‍ അല്ലാ താന്‍ എന്നും ബിനുവിന്റെ മാത്രം മകളാണ് താന്‍ എന്നുമാണ് താരം പറയുന്നത്
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…