entertainment

ചില സമയത്ത് തോന്നും വിവാഹം കഴിച്ചാലോ എന്ന്, പിന്നെ പലരുടെയും ജീവിതം കാണുമ്പോള്‍ വേണ്ടെന്ന് തോന്നും, ആര്‍ദ്ര ദാസ് പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ആര്‍ദ്ര ദാസ്. വില്ലത്തിയായും നായികയായുമൊക്കെ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. തമിവില്‍ നിന്നുള്ളൊരു ചെക്കന്‍ വന്നാല്‍ കല്യാണം കഴിക്കാന്‍ കൂടുതല്‍ താത്പര്യം ഉണ്ടെന്ന് നടി പറയുന്നു. മുന്‍പ് വിവാഹത്തെ കുറിച്ച് താന്‍ പറഞ്ഞ സങ്കല്‍പ്പങ്ങളൊക്കെ മാറി പോയെന്നും അനുഭവങ്ങള്‍ പുതിയ പാഠം പഠിപ്പിച്ചതായിട്ടുമൊക്കെ പറയുന്നു,

ആര്‍ദ്ര ദാസിന്റെ വാക്കുകള്‍ ഇങ്ങനെ, തന്റെ കല്യാണത്തിന് വീട്ടുകാര്‍ വല്ലാതെ നിര്‍ബന്ധിക്കുന്നുണ്ട്. മുന്‍പൊരു പ്രൊപ്പോസല്‍ എനിക്ക് വന്നിരുന്നു. പക്ഷേ വീട്ടുകാരായിട്ട് തന്നെ അത് വേണ്ടെന്ന് വെച്ചു. ഇക്കാര്യം എംജി ശ്രീകുമാര്‍ അവതാരകനായ ഷോ യില്‍ പറഞ്ഞിരുന്നു. അന്നേരം ഞാനവിടെ വിവാഹം കഴിക്കാന്‍ മുട്ടി നില്‍ക്കുകയാണെന്ന് തമാശരൂപേണ പറഞ്ഞതാണ്. ചില സമയത്ത് തോന്നും വിവാഹം കഴിച്ചാലോ എന്ന്. പിന്നെ പലരുടെയും ജീവിതം കാണുമ്പോള്‍ വേണ്ടെന്ന് തോന്നും. തനിക്കിപ്പോള്‍ ഇരുപത്തിയാറ് വയസായി.

വിവാഹം കഴിക്കുവാണെങ്കില്‍ തന്നെക്കാളും പത്ത് വയസ് മുതിര്‍ന്ന ആളെ മതിയെന്ന ചിന്തയൊക്കെ ഇപ്പോള്‍ മാറി. അനുഭവം തന്നെ അത് മാറ്റിയെടുത്തു. എനിക്ക് അതുപോലൊരു പ്രണയം ഉണ്ടായിരുന്നു. അത് നല്ലതാണെന്ന് തോന്നിയെങ്കിലും ആദ്യമൊക്കെ ഉള്ള സ്നേഹവും കരുതലും മാത്രമേ ഉണ്ടാവുകയുള്ളു എന്ന് പിന്നീട് മനസിലായി. എനിക്ക് പൊസസ്സീവ്നെസ് ഒക്കെ ഉണ്ടെങ്കിലും അവിടുന്ന് ഇല്ലായിരുന്നു. നമുക്കൊരു പ്രധാന്യം കിട്ടണമെന്ന് ആയിരിക്കും എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുക. പക്ഷേ അത് കിട്ടാതെ വന്നത് കൊണ്ടാണ് പ്രണയം അവസാനിച്ചത്.

ഓരോ സമയത്തും നമ്മളിങ്ങനെ മാറി കൊണ്ടിരിക്കുവല്ലോ. ഇപ്പോള്‍ ശരിക്കും ചിന്തിക്കുന്നത് നമ്മുടെ വൈബിന് പറ്റിയ ഒരാളെ കിട്ടിയാല്‍ പിറ്റേന്ന് തന്നെ കല്യാണം കഴിക്കാം എന്നാണ്. ഇതുവരെ ആരെയും അങ്ങനെ കണ്ടിട്ടില്ല. അതാണ് ഇത്ര ധൈര്യത്തോടെ പറയുന്നത്. അല്ലെങ്കില്‍ നാളെ തന്നെ കല്യാണം കഴിക്കാമെന്ന് വീട്ടുകാര്‍ പറഞ്ഞ് കളയും. അവര് ഭയങ്കരമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ വരെ തന്റെ പ്രൊഫൈല്‍ കൊടുത്തിട്ടുണ്ട്. സത്യത്തില്‍ അത് തമിഴ് മാട്രിമോണിയ ആണ്. എനിക്ക് തമിഴന്‍ ചെക്കന്മാരോട് ഒരു ഇഷ്ടമുണ്ട്.

തമിഴിലെ പയ്യന്മാര്‍ക്ക് പെണ്‍കുട്ടികളോട് കൂടുതല്‍ ബഹുമാനം ഉള്ളതായി തനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ അത് എന്റെ കാഴ്ചപ്പാട് ആയിരിക്കും. പക്ഷേ കൂടുതല്‍ ബഹുമാനം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ ഒരിക്കല്‍ സ്നേഹിച്ചാല്‍ മറ്റാര്‍ക്കും അവരെ വിട്ട് കൊടുക്കില്ല. അങ്ങനൊരു തോന്നല്‍ വന്നത് കൊണ്ടാവും തമിഴ് പയ്യന്മാരോട് തനിക്ക് കൂടുതല്‍ താല്‍പര്യം.

Karma News Network

Recent Posts

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

13 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

27 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

30 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

1 hour ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 hour ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

2 hours ago