നടിയായും മോഡലായും തിളങ്ങി നില്ക്കുന്ന താരമാണ് ആര്‍ദ്ര ദാസ്. സത്യ എന്ന പെണ്‍കുട്ടി എന്ന പരമ്പരയില്‍ പ്രധാന വേഷത്തില്‍ നടി എത്തിയിരുന്നു. ദിവ്യ എന്ന കഥാപാത്രത്തെയാണ് പരമ്പരയില്‍ ആര്‍ദ്ര അവതരിപ്പിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷമുള്ള ആര്‍ദ്രയുടെ മടങ്ങി വരവ് കൂടിയായിരുന്നു ഈ കഥാപാത്രം. കഴിഞ്ഞ ദിവസങ്ങളില്‍ പരമ്പരയുടെ ക്ലൈമാക്സ് എപ്പിസോഡുകളായിരുന്നു ഉണ്ടായിരുന്നത്.
ഒന്നര വര്‍ഷം പരമ്പരയില്‍ ദിവ്യയായുളള യാത്രയെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ആര്‍ദ്ര ദാസ് തുറന്ന് പറഞ്ഞിരുന്നു. സത്യ എന്ന പെണ്‍കുട്ടി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചാണ് നടിയുടെ കുറിപ്പ്.
ആര്‍ദ്രാ ദാസിന്റെ വാക്കുകളിലേക്ക്: സീ കേരളത്തില്‍ ടെലികാസ്റ്റ് ചെയ്തിരുന്ന സത്യ എന്ന പെണ്‍കുട്ടിയുടെ ക്ലൈമാക്സ് എപ്പിസോഡ് കണ്ട ഒത്തിരിപ്പേര് നല്ല അഭിപ്രായം അറിയിച്ചു. നിങ്ങളുടെ ഈ പിന്തുണയാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്.
അതിന് ഒത്തിരി നന്ദി. ഇനിയും ഈ സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. ഒന്നര വര്‍ഷത്തെ ഈ സീരിയല്‍ യാത്രയില്‍ ദിവ്യ എന്ന കഥാപാത്രം വിശ്വാസത്തോടെ ഏല്‍പ്പിച്ച ഫൈസല്‍ സാറിനും പ്രൊഡ്യൂസര്‍ രമാദേവി മാഡത്തിനും ഒരുപാട് നന്ദി. മാത്രമല്ല, എപ്പോഴും കൂടെ നിന്ന കോ ആര്‍ട്ടിസ്റ്റ്സ്. മറ്റു ക്രൂ മെമ്ബേര്സ് പ്രൊഡക്ഷന്‍ ടീം, മേക്കപ്പ് ആര്‍ട്ടിസ്റ്റ്സ്, ചാനല്‍ പേഴ്സണാലിറ്റീസ് അങ്ങനെ എല്ലാവര്ക്കും ഒരായിരം നന്ദി,
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…