more

എല്ലാ തരം ശരീരങ്ങളും സൗന്ദര്യമുള്ളവ തന്നെയാണ്, പ്രായമേറുമ്പോഴും അല്ലാത്തപ്പോഴും

നടി മഞ്ജു വാര്യരുടെ വൈറല്‍ ചിത്രത്തിന് പിന്നാലെ വലിയ ചര്‍ച്ചകളും വാഴ്ത്തലുകളുമാണ് നടക്കുന്നത്. ഇപ്പോള്‍ സംഭവത്തിന്റെ ചുവടുപിടിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആര്‍ദ്ര. സ്ത്രീശരീരത്തിന്മേല്‍ സൂമൂഹം ചാര്‍ത്തിക്കൊടുക്കുന്ന സൗന്ദര്യ സങ്കല്പങ്ങളും അതിന്റെ അളവുകോലുകളും തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് ആര്‍ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം, മഞ്ജു വാര്യരുടെ ഫോട്ടോ ഫീഡില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ‘ ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍’ പുരുഷ സൂപ്പര്‍താരങ്ങള്‍ക്കു മാത്രം ചാര്‍ത്തിക്കൊടുക്കുന്ന രീതിയില്‍ മാറ്റം കണ്ടതില്‍ സന്തോഷം തോന്നി. നീണ്ട പൊരുതലിലൂടെ ആ സ്ത്രീ നേടിയെടുത്ത സ്‌പേസിനെ അംഗീകരിച്ചേ തീരൂ.

എന്നാല്‍ , ഇവിയെല്ലാം വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുന്നത് സ്ത്രീശരീരത്തിന്മേല്‍ സൂമൂഹം ചാര്‍ത്തിക്കൊടുക്കുന്ന സൗന്ദര്യ സങ്കല്പങ്ങളും അതിന്റെ അളവുകോലുകളും തന്നെയാണ്. അതിനോടു ചേര്‍ന്നു പോകാന്‍ കഴിയുന്നതിന് ചെറിയ തോതിലുള്ള പ്രിവിലേജുകളെങ്കിലും ഉണ്ടായിരിക്കണം. (ജെന്റര്‍ പ്രിവിലേജ് മാറ്റി നിര്‍ത്തിയാല്‍ ജാതി, വര്‍ഗ്ഗ, വര്‍ണ്ണ പ്രിവിലേജില്ലായ്മകള്‍ പുരുഷന്മാരേയും ബാധിക്കും ,തീര്‍ച്ച. )
വളരെ ചെറുപ്പം തോന്നിപ്പിക്കുന്ന , ചുറുചുറുക്കുള്ള പുരുഷന്മാരേയും , മുപ്പതുകളിലേ പ്രായം ബാധിച്ച അവരുടെ ഭാര്യമാരേയും ഞാന്‍ കണ്ടിട്ടുണ്ട്. കല്യാണം കഴിയും വരെ ശരീരത്തില്‍ ചെറുപ്പം നിലനിര്‍ത്തിയിരുന്ന പല സ്ത്രീകള്‍ക്കും പിന്നീട് ചെറുപ്പത്തില്‍ തന്നെ പ്രായം ബാധിച്ചതായി തോന്നിയിട്ടുണ്ട്. പ്രസവത്തോടെ/ തുടര്‍ച്ചയായ പ്രസവങ്ങളോടെ ഇടിഞ്ഞു തൂങ്ങുന്ന ശരീരം കണ്ട് വിഷമിക്കാന്‍ നേരം കിട്ടുന്ന സ്ത്രീകള്‍ തന്നെ കുറവായിരിക്കും.

ശരീരത്തിന്റെ നിറത്തിന്റെ പേരില്‍ സൗന്ദര്യാഘോഷങ്ങളില്‍ നിന്നു തന്നെ മാറ്റി നിര്‍ത്തപ്പെട്ട സ്ത്രീകളുണ്ടായിരിക്കും, ഏജ് എത്രത്തോളം റിവേഴ്‌സ് ഗിയറിലാണെങ്കിലും. ദാരിദ്ര്യവും , പട്ടിണിയും , അതില്‍ നിന്ന് രക്ഷപ്പെടാനുള്ള പെടാപ്പാടുകളും മാത്രം ജീവിതത്തിലുള്ള സ്ത്രീകള്‍ ഉണ്ട്. PCOD പോലുള്ള മെഡിക്കല്‍ കണ്ടീഷനുകള്‍ കാരണം ശരീരഭാരം കൂടുന്ന സ്ത്രീകളുണ്ട്. മെനോപോസിന്റേയും യൂട്രസ് റിമൂവല്‍ സര്‍ജറികളുടേയും ഭാഗമായി ശരീരഘടനയില്‍ മാറ്റം വരുന്ന സ്ത്രീകളുണ്ട്. നമ്മള്‍ ‘ഡിസേബിള്‍ഡ് ‘ കാറ്റഗറിയില്‍ പെടുത്തിയ ശരീരങ്ങളുമുണ്ട്.

അതുകൊണ്ടു തന്നെ, ഒരുപാട് പ്രിവിലേജുകളുടെ സംഗമമാണ് ഈ ‘ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ ‘ ആഘോഷങ്ങളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. സ്ത്രീ ശരീരങ്ങളുടെ അളവഴകുകളുടെ ആഘോഷത്തില്‍ പ്രത്യേകിച്ചും (മഞ്ജു വാര്യരുടെ ഫോട്ടോ ഇട്ടവരെല്ലാം ഇത്തരമൊരാഘോഷമാണ് നടത്തുന്നതെന്ന് ആധികാരികമായി പറയാന്‍ എനിക്ക് കഴിയില്ല). ഇത്രയെ പറയാനുള്ളൂ, ; എല്ലാ തരം ശരീരങ്ങളും സൗന്ദര്യമുള്ളവ തന്നെയാണ്. പ്രായമേറുമ്പോഴും അല്ലാത്തപ്പോഴും

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

10 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

14 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

40 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago