kerala

അനുവാദമില്ലാതെ ടച്ചിങ്സ് എടുത്തതിനെച്ചൊല്ലി വാക്കേറ്റം, ബാറിന് മുന്നിൽ യുവാക്കളുടെ തമ്മിൽ തല്ല്, ഹെൽമറ്റുകൊണ്ട് തലയ്ക്കടിയേറ്റ് ഒരാൾക്ക് പരിക്ക്

പത്തനംതിട്ട: ബാറിന് മുന്നിൽ മദ്യപിച്ച് യുവാക്കളുടെ തമ്മിൽ തല്ലി. തർക്കത്തിനിടയിൽ ഹെൽമറ്റ് ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്. പത്തനംതിട്ട സ്വദേശിയായ ഷൈജു, ശ്യാം, അരുൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അമല ബാറിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. മൂന്ന് പേരടങ്ങിയ രണ്ട് സംഘമാണ് തമ്മിലടിച്ചത്. ബാറിൽ വെച്ച് അനുവാദമില്ലാതെ ടച്ചിങ്സ് എടുത്തതിനെച്ചൊല്ലി ഇരുകൂട്ടരും വാക്കേറ്റമുണ്ടായി. പിന്നീട് മദ്യപിച്ച് പുറത്തിറങ്ങിയ സംഘം ബാറിന് പുറത്തെത്തി തമ്മിൽ തല്ലുകയായിരുന്നു. പൊലീസെത്തി യുവാക്കളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനമേറ്റവർ ആശുപത്രിയിലും ബഹളമുണ്ടാക്കിയെന്നാണ് വിവരം.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടോബിൾ മാറി ടച്ചിങ്സ് എടുത്തതിനെ ചൊല്ലിയുണ്ടായ തർക്കം ബാറിന് പുറത്തെ കൂട്ടത്തല്ലിലേക്ക് കലാശിക്കുകയായിരുന്നു. അടിയേറ്റ് രണ്ട് പേർ ബോധം കെട്ട് നിലത്ത് വീണു. ആദ്യഘട്ടത്തിൽ കാഴ്ചക്കാരായ നാട്ടുകാർ പിന്നീട് യുവാക്കളെ വിരട്ടി ഓടിച്ചാണ് അടിയേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Karma News Network

Recent Posts

കനത്ത മഴ, കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…

30 mins ago

ബംഗാളിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ മുടങ്ങി, മമതയ്ക്കും സ്പീക്കർക്കും ഗവർണറുടെ കനത്ത തിരിച്ചടി

കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…

58 mins ago

മാർപ്പാപ്പ ഇന്ത്യയിലേക്ക്, ഒന്നും മൂന്നും മതങ്ങൾ ഒന്നിക്കുമ്പോൾ മോദിക്ക് നോബൽ സമ്മാനം

ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…

1 hour ago

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞുവീണ് ഒൻപതാംക്ലാസ് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ്…

2 hours ago

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ, അനുവദിച്ചത് ജൂൺ മാസത്തെ പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന്‌ അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…

2 hours ago

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…

3 hours ago