topnews

സിഗ്നൽ കട്ടായിട്ട് മണിക്കൂറുകൾ കഴിഞ്ഞു, അരിക്കൊമ്പനെ തിരഞ്ഞ് വനം വകുപ്പ്

ഇടുക്കി: സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കട്ടായതോടെ അരിക്കൊമ്പനെ തിരഞ്ഞ് വനം വകുപ്പ്. അരിക്കൊമ്പൻ വനത്തിനുള്ളിൽ എവിടെയാണെന്ന് കണ്ടെത്താനാവാതെ വനം വകുപ്പ് വലഞ്ഞിരിക്കുകയാണ്. ആന ചോലവനത്തിൽ ആയതിനാലാകാം സിഗ്നലുകൾ ലഭ്യമാകാത്തത് എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിൽ ആയതിനാൽ സാറ്റലൈറ്റിലേക്ക് സിഗ്‌നൽ ലഭിക്കാതിരിക്കാൻ സാദ്ധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.

ഇന്നലെ പുലർച്ചെ നാലിന് ശേഷമാണ് സിഗ്നൽ നഷ്ടമായിരിക്കുന്നത്. വനം വകുപ്പ് അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്തുന്നതിനായി വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. വനമേഖലയിൽ തുറന്നുവിട്ടതിന് ശേഷം ഓരോ മണിക്കൂർ ഇടവിട്ട് അരിക്കൊമ്പന്റെ സാറ്റലൈറ്റ് കോളറിൽ നിന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ലഭിച്ച സിഗ്നൽ അനുസരിച്ച് തമിഴ്‌നാട് വനമേഖലയ്‌ക്ക് 5 കിലോമറ്റർ സമീപമായി അരിക്കൊമ്പൻ എത്തിയിരുന്നു.

അരിക്കൊമ്പനെ ഇറക്കി വിട്ട സന്യാസിയോടയിൽ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെയെത്തുന്നതായാണ് ലഭിച്ച വിവരം.
സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുക്കുകയാണെങ്കിൽ അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും നിരീക്ഷണ സംഘം വിലയിരുത്തി.

Karma News Network

Recent Posts

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

9 mins ago

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കിട്ട് എട്ടിന്റെ പണി, അരിയും സബ്സിഡിയും നിർത്തലാക്കി സർക്കാർ, അടച്ചുപൂട്ടേണ്ട അവസ്ഥ

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എട്ടിന്റെ പണി, സബിസിഡിയ്ക്ക് പിന്നാലെ സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി…

28 mins ago

റോഡില്‍ വീണ സ്ത്രീയുടെ ഗര്‍ഭം അലസി, റോഡുകളെല്ലാം ​ഗതാ​ഗത യോ​ഗ്യമെന്ന് മുഹമ്മദ് റിയാസ്‍, സഭയിൽ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പൊതുമരാമത്ത് വകുപ്പിനെതിരേയും രൂക്ഷവിമര്‍ശനം. വഴിനടക്കാനുള്ള ജനങ്ങളുടെ അവകാശം സര്‍ക്കാര്‍ നിഷേധിച്ചുവെന്ന്…

38 mins ago

ജനങ്ങളെ പിഴിഞ്ഞ് ഖജനാവിലെ പണം ധൂർത്ത് അടിച്ചു, എല്ലാ തെറ്റും തിരുത്തണം, വോട്ട് തിരികെ പിടിക്കാൻ 18 മാതെ അടവിലേക്ക് സിപിഎം

എല്ലാംതെറ്റും തിരുത്തണം, പെൻഷൻ കൊടുക്കണം, ശമ്പളവും മറ്റു അനൂകൂല്യങ്ങളും കൊടുക്കണം. സപ്ലൈകോയിൽ സാധനങ്ങൾ ഒക്കെ എത്തിക്കണം ,ജനങ്ങളോടെ മാന്യമായി പെരുമാറണം,…

56 mins ago

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

1 hour ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

2 hours ago