topnews

തമിഴ്‌നാട്ടില്‍ അരിക്കൊമ്പന്‍ ദൗത്യം നീളുന്നു, അരിക്കൊമ്പനെ പിടികൂടാന്‍ ആദിവാസി സംഘവും

കമ്പം. തമിഴ്‌നാട്ടില്‍ അരിക്കൊമ്പന്‍ ദൗത്യം നീളുന്നു. കമ്പത്ത് ഭീതി പടര്‍ത്തിയ അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ നിന്നും ഉള്‍വനത്തിലേക്ക് നീങ്ങിയതായിട്ടാണ് വിവരം. റേഡിയോ കോളറില്‍ നിന്ന് വഭിച്ച സിഗ്നലുകള്‍ ഇതാണ് വ്യകക്തമാക്കുന്നത്. കാട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതെ വനത്തിലൂടെയായിരുന്നു കഴിഞ്ഞ ദിവസം കൊമ്പന്റെ സഞ്ചാരം. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന ദൗത്യം ഇനിയും നീളുമെന്ന് വ്യക്തമാകുകയാണ്.

അതേസമയം ആന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്നും വനത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ മയക്കുവെടിവെയ്ക്കുമെന്നുമാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേകം പരിശീലനം നേടിയ ആദിവാസികളുടെ സംഘവും രംഗത്തെത്തിയിട്ടുണ്ട്. വെറ്ററിനറി സര്‍ജന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നിലവില്‍ എത്തിയിരിക്കുന്നത്.

അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കമ്പം സ്വദേശി മരിച്ചു. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കമ്പം സ്വദേശി പാല്‍രാജാണ് ചൊവ്വാഴ്ച മരിച്ചത്. കമ്പത്തെ ടൗണിലൂടെ ആന ഓടുമ്പോള്‍ ബൈക്കില്‍ സഞ്ചരിച്ച പാല്‍രാജിനെ ആക്രമിക്കുകയായിരുന്നു.

Karma News Network

Recent Posts

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

16 mins ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

49 mins ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

1 hour ago

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

2 hours ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

2 hours ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

3 hours ago