ചെന്നൈ : കഴിഞ്ഞ ദിവസങ്ങളിൽ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ അരികൊമ്പൻ ആരാധകരെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. ആന അവശനാണെന്ന തരത്തിലുള്ള വിവരങ്ങളും ദൃശ്യങ്ങളുമായിരുന്നു വന്നിരുന്നത്. എന്നാൽ കോതയാര്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങളാണ് ഇപ്പോൾ തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.
കഴിക്കും മുമ്പ് പുല്ല് കോതയാര്‍ അണക്കെട്ടില്‍ നിന്ന് നന്നായി കഴുകി എടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തമിഴ്നാട് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. ദൃശ്യങ്ങളിൽ നിന്ന് തന്നെ ആനയ്ക്ക് കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് വ്യക്തമാണ്. പുതിയ ഇടാവുമായി അരിക്കൊമ്പൻ ഇണങ്ങിത്തുടങ്ങി.
അരിക്കൊമ്പന്റെ ആരോഗ്യ നിലയും നീക്കങ്ങളും തമിഴ്നാട് വനംവകുപ്പ് നിരീക്ഷിച്ച് വരികയാണെന്നും സുപ്രിയ സാഹു വ്യക്തമാക്കി. കളക്കാട് മുണ്ടുന്തുറ കടുവാ സങ്കേതത്തിലെ നിബിഡ വനമേഖലയിലേക്ക് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആനയെ മാറ്റിയത്. പത്ത് വാച്ചര്‍മാര്‍, നാല് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാര്‍, രണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘമാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…