Categories: kerala

ഭാര്യ ഉയർന്ന ജാതിക്കാരിയായതുകൊണ്ട് വിവാഹത്തിന് തടസങ്ങളുണ്ടായിരുന്നു- അർജുൻ അശോകൻ

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകൻ. അദ്ദേഹത്തിൻറെ മകൻ അർജുൻ അശോകനും സിനിമാരംഗത്തുണ്ട്. 2018ലാണ് അർജുൻ വിവാഹിതനായത്. നിഖിതയാണ് ഭാര്യ. സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. 8 വർഷത്തെ പ്രണയത്തിനൊടുവിലായാണ് അർജുൻ നിഖിതയെ വിവാഹം ചെയ്തത്. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് പറയുകയാണ് അർജുൻ അശോകൻ.

എന്റെ ചേച്ചിയുടെയും എന്റെയും പ്രണയവിവാഹം ആയിരുന്നു. എന്റെ കുറച്ചു പ്രശ്നം നിറഞ്ഞ പ്രണയം ആയിരുന്നു. അവർ ജാതിയിൽ കുറച്ചു ഉയർന്നതാണ്. അത് വിഷയമായി. ഒളിച്ചോടിപ്പോകേണ്ടി വരും എന്ന അവസ്ഥ വരെയെത്തി. പക്ഷേ ദൈവം സഹായിച്ചതുകൊണ്ട് അവളുടെ അച്ഛൻ സമ്മതിച്ചതുകൊണ്ട് കെട്ടി. ഓരോ ആളുകളുടെയും പെർസ്‌പെക്ടീവ് അല്ലേ. ആളുകളുടെ ചിന്ത ഇപ്പോൾ മാറിത്തുടങ്ങിയിട്ടുണ്ട്.

എന്റെ വീട്ടിൽ പ്രണയ വിവാഹം പറ്റില്ല, അറേഞ്ച്ഡ് വിവാഹം മതി എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്നുവെങ്കിൽ പ്രേമിക്കാൻ പോലും നിക്കില്ലായിരുന്നു. എനിക്ക് വീട്ടിൽ പ്രശ്നം ഇല്ലാതിരുന്നതുകൊണ്ടാകാം പ്രണയിച്ചുവിവാഹം കഴിച്ചത്. വീട്ടിൽ ഫുൾ സപ്പോർട്ട് ആയിരുന്നു. കാരണം ചേച്ചിയുടെ പ്രണയം പൊക്കിയതും, അത് കെട്ടിച്ചുകൊടുക്കാൻ ഫുൾ സപ്പോർട്ട് ചെയ്തതും ഞാനാണ്.

സിനിമയിലേക്ക് കടക്കാൻ ഹരിശ്രീ അശോകന്‍റെ മകൻ എന്നത് ഗുണമായെന്നും അത്തരത്തിൽ ഒരു കോറിഡോർ സിനിമ മേഖലയിൽ ഉണ്ടെന്നും മുൻപൊരിക്കൽ അർജുൻ പറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നില്ക്കാൻ പേടിയുണ്ടായിരുന്നു. നല്ല ടെക്നിക്കൽ സപ്പോർട്ട് കിട്ടിയിട്ടുണ്ട്, സ്ലാങ് മാറ്റിക്കൊണ്ടുള്ള പുതിയ റോളുകളാണ് ഇപ്പോൾ പിടിക്കുന്നത്.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

5 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

6 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

38 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

43 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago