entertainment

ഞങ്ങളുടെ രാജകുമാരിയെത്തി, കുഞ്ഞിന്റെ ചിത്രവുമായി അർജുൻ അശോകൻ

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകൻ. അദ്ദേഹത്തിൻറെ മകൻ അർജുൻ അശോകനും സിനിമാരംഗത്തുണ്ട്. ഇപ്പോളിതാ താൻ അച്ഛനായ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് താരം.. മകളുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ രാജകുമാരി എത്തിയെന്നും ഡാഡിയുടെ ഗേളും അമ്മയുടെ ലോകവുമാണ് മകളെന്നും പറഞ്ഞായിരുന്നു അർജുനെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ഈ വിശേഷം വൈറലായി മാറിയത്. ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ, സനുഷ സന്തോഷ്, സംയുക്ത മേനോൻ തുടങ്ങി നിരവധി പേരാണ് അർജുനും നിഖിതയ്ക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

2018ലാണ് അർജുൻ വിവാഹിതനായത്. നിഖിതയാണ് ഭാര്യ. സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. 8 വർഷത്തെ പ്രണയത്തിനൊടുവിലായാണ് അർജുൻ നിഖിതയെ വിവാഹം ചെയ്തത്.ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അർജുൻ ഇതിനകം നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാൻറ്അപ്പ് തുടങ്ങി നിരവധി സിനിമകൾ ഇതിനകം അദ്ദേഹം ചെയ്തു കഴിഞ്ഞു.

ചെറിയ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ മലയാള സിനിമയിൽ നായകവേഷങ്ങളിൽ വരെ എത്തി നിൽക്കുകയാണ് അ‍‍ർജുൻ അശോകൻ. 1993 ഓഗസ്റ്റ് 24നായിരുന്നു അർജുൻറെ ജനനം. ബി.ടെക് പഠന ശേഷം 2012ലാണ് അർ‍ജുൻ സിനിമയിലെത്തിയത്.തട്ടാശ്ശേരി കൂട്ടം നടൻ ദിലീപിൻറെ സഹോദരൻ അനൂപ് സംവിധായകനാകുന്ന ആദ്യ ചിത്രം തട്ടാശ്ശേരി കൂട്ടത്തിൽ നായകനാകുന്നത് അർജുനാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിൻറെ ബാനറിൽ ഒരുങ്ങുന്നതാണ് ചിത്രം.

Karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

5 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

8 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

38 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

45 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago