entertainment

വിദ്യാഭ്യാസ യോഗ്യത ‘ബികോം വിത്ത് ത്രീ സപ്ലി, പോയ വിഷയം എഴുതിയെടുക്കാൻ ഉദ്ദേശമില്ല- അർജുൻ അശോകൻ

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകൻ. അദ്ദേഹത്തിൻറെ മകൻ അർജുൻ അശോകനും സിനിമാരംഗത്തുണ്ട്. 2018ലാണ് അർജുൻ വിവാഹിതനായത്. നിഖിതയാണ് ഭാര്യ. സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. 8 വർഷത്തെ പ്രണയത്തിനൊടുവിലായാണ് അർജുൻ നിഖിതയെ വിവാഹം ചെയ്തത്.

ഇപ്പോഴിതാ അർജുൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അർജുൻ്റെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നുള്ള ചോദ്യത്തിന് താരം തമാശ രൂപേണയാണ് മറുപടി പറഞ്ഞത്. ‘ബികോം വിത്ത് ത്രീ സപ്ലിയാണ് വിദ്യാഭ്യാസ യോഗ്യത. പോയ വിഷയം ഇൻകം ടാക്‌സ് ആണ്. അത് എഴുതിയെടുക്കാൻ ഉദ്ദേശമില്ല. നമ്മുടെ ഇവിടെ സിലബസ് ഇടക്കിടെ പുതുക്കും, അതുകൊണ്ട് പഠിച്ചെടുക്കാൻ ഭയങ്കര പ്രയാസമാണ്’.

വിവാഹ സമയത്ത് സപ്ലിയെക്കുറിച്ചൊന്നും പെൺവീട്ടുകാരോട് പറഞ്ഞിരുന്നില്ല. അതൊക്കെ എന്തിനാണ് പറയുന്നത്, പെൺവീട്ടുകാരോട് ബികോം എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ഭാര്യക്ക് അറിയാമായിരുന്നു. എന്തായാലും ഞാൻ പഠനം കഴിഞ്ഞ് ജോലിക്ക് പോകിലെന്ന് വീട്ടുകാർക്ക് അറിയാമായിരുന്നു. എംബിഎ പഠിക്കാൻ പോയ കാശ് വെച്ചാണ് അച്ഛനോട് പറഞ്ഞ് കാർ വാഷ് തുടങ്ങിയത്’.

‘ഭാര്യ നികിതയെ ഇംപ്രസ് ചെയ്യാൻ ചെയ്ത കാര്യം ഒരിക്കൽ അബദ്ധമായി. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ഹൗസിന്റെ ക്യാപ്റ്റനായിരുന്നു ഞാൻ. പ്രിൻസിപ്പലിന് കാണിക്കേണ്ട സല്യൂട്ട് നികിതക്ക് നൽകി, ഒപ്പം പുറകിൽ നടന്നവർ എല്ലാവരും ഫ്‌ലാഗ് താഴ്ത്തി. നീതു എന്നാണ് ഭാര്യയെ വിളിക്കുന്നത്. അമീൻ എന്ന കുട്ടിവഴിയാണ് നികിതയെ പ്രണയം അറിയിക്കുന്നത്. ഫോണിൽക്കൂടി ഞാൻ തന്നെയാണ് ആദ്യം ഇഷ്ടം പറഞ്ഞത്

ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അർജുൻ ഇതിനകം നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാൻറ്അപ്പ് തുടങ്ങി നിരവധി സിനിമകൾ ഇതിനകം അദ്ദേഹം ചെയ്തു കഴിഞ്ഞു.
ചെറിയ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ മലയാള സിനിമയിൽ നായകവേഷങ്ങളിൽ വരെ എത്തി നിൽക്കുകയാണ് അ‍‍ർജുൻ അശോകൻ. 1993 ഓഗസ്റ്റ് 24നായിരുന്നു അർജുൻറെ ജനനം. ബി.ടെക് പഠന ശേഷം 2012ലാണ് അർ‍ജുൻ സിനിമയിലെത്തിയത്.തട്ടാശ്ശേരി കൂട്ടം നടൻ ദിലീപിൻറെ സഹോദരൻ അനൂപ് സംവിധായകനാകുന്ന ആദ്യ ചിത്രം തട്ടാശ്ശേരി കൂട്ടത്തിൽ നായകനാകുന്നത് അർജുനാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിൻറെ ബാനറിൽ ഒരുങ്ങുന്നതാണ് ചിത്രം. അജഗജാന്തരം, മധുരം, സൂപ്പർ ശരണ്യ തുടങ്ങിയവയാണ് റിലീസിനൊരുങ്ങുന്ന അർജുന്റെ ചിത്രങ്ങൾ

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

22 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

50 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

55 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

57 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

2 hours ago