entertainment

തുളസി മാല കഴുത്തിലണിഞ്ഞ് ചിന്നുവിനെ ചേര്‍ത്ത് പിടിച്ച് അര്‍ജുന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനും നര്‍ത്തകനുമാണ് അര്‍ജുന്‍ സോമശേഖരന്‍. സൗഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവാണ് താരം. സൗഭാഗ്യയുടെ ടിക് ടോക്ക് വീഡിയോകളിലും റീല്‍സിലുമൊക്കെ അര്‍ജുനും സജീവമായിരുന്നു. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതര്‍ ആയത്. സൗഭാഗ്യയുടെ അമ്മ താര കല്യാണിന്റെ ഡാന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു അര്‍ജുന്‍. വിവാഹ ശേഷം തക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അര്‍ജുന്‍ അഭിനയ രംഗത്ത് എത്തുന്നത്. എന്നാല്‍ പിന്നീട് പിന്മാറി. അടുത്തിടെ ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് അര്‍ജുന്‍.

ഉരുളക്ക് ഉപ്പേരിയില്‍ രാമനുണ്ണിയെന്നാണ് അര്‍ജുന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇപ്പോള്‍ കുട്ടിക്കാലം മുതല്‍ സ്‌നേഹിക്കുന്ന ചിന്നുവിനെ വിവാഹം ചെയ്തിരിക്കുകയാണ് രാമനുണ്ണി. ആര്‍ജെയായ അഞ്ജലിയാണ് ചിന്നുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഏറെ നാളായുള്ള ആഗ്രഹം പോലെ തന്നെ രാമനുണ്ണി ചിന്നുവിനെ വിവാഹം ചെയ്തിരിക്കുകയാണ്. ഇരുവരുടേയും വിവാഹ ചിത്രം അര്‍ജുനും അഞ്ജലിയും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. തുളസി മാല അണിഞ്ഞ് ചന്ദനകുറിതൊട്ട് ചിന്നുവിന്റെ കൈ പിടിച്ച് നില്‍ക്കുന്ന രാമനുണ്ണിയാണ് ചിത്രത്തിലുള്ളത്. വളരെ പെട്ടെന്നാണ് ചിത്രം വൈറലായി മാറിയത്.

നവംബര്‍ 29 നാണ് അര്‍ജുന്റെയും സൗഭാഗ്യയുടെയും ജീവിതത്തിലേക്ക് കുഞ്ഞഥിതി എത്തിയത്. സുദര്‍ശന എന്നാണ് ഇവര്‍ മകള്‍ക്ക് നല്‍കിയ പേര്. കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും താരദമ്പതികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മകളുടെ നൂലുക്കെട്ട് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു സൗഭാഗ്യ. അടുത്തിടെയാണ് കുടുംബത്തിലെ നാല് തലമുറകള്‍ക്കാപ്പമുള്ള ഫോട്ടോഷൂട്ടിന്റെ വിശേഷം സൗഭാഗ്യ പങ്കുവെച്ചത്. അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടേയും കിടിലന്‍ ഫോട്ടോകളാണ് പുറത്തുവന്നത്. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് വൈറലായി മാറിയിരുന്നു.

Karma News Network

Recent Posts

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

27 mins ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

30 mins ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

57 mins ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

1 hour ago

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

2 hours ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

2 hours ago