പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. ഇരുവരും ടിക് ടോക് വീഡിയോകളിലൂടെയും മറ്റുമായി സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായിരുന്നു. അടുത്തിടെ അർജുൻ അഭിനയ രംഗത്തും തുടക്കം കുറിച്ചിരുന്നു. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അർജുൻ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എന്നാൽ ഡാൻസ് ക്ലാസ് മുടങ്ങുന്നതിനാൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പരമ്പരയിൽ നിന്നും താരം പിന്മാറുകയായിരുന്നു.
നടിയും നർത്തകിയുമായ താര കല്യാണിന്റെയും, നടൻ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. അമ്മയുടെ പാത പിന്തുടർന്ന് സൗഭാഗ്യ സിനിയിൽ എത്തുമെന്ന് ആരാധകർ കരുതിയെങ്കിലും താൻ സിനിമയിലേക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. അമ്മയുടെ ശിഷ്യനും ഡാൻസറുമായിരുന്ന അർജുനാണ് സൗഭാഗ്യയുടെ ഭർത്താവ്.
അതേസമയം ചക്കപ്പഴത്തെ കുറിച്ചും പുതിയ വർഷത്തെ കുറിച്ചും അർജുൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു. ചക്കപ്പഴത്തിൽ ഇനി തിരിച്ചുവരുമോ എന്ന ചോദ്യത്തിനും നടൻ മറുപടി നൽകി.ഒറ്റ സീരീസിൽ വന്നപ്പോൾ തന്നെ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതിൽ സന്തോഷമുണ്ടെന്ന് നടൻ പറഞ്ഞു. സ്വന്തം വീട്ടിലെ ആളെ പോലെ കാണുന്നത് ഒകെ വളരെ സന്തോഷം നൽകുന്ന കാര്യമാണ്. ചക്കപ്പഴം ഒരുപാട് മിസ് ചെയ്യുമെന്നും നല്ല അനുഭവമായിരുന്നു അതിൽ പ്രവർത്തിച്ചപ്പോഴെന്നും നടൻ പറഞ്ഞു. സ്വന്തം സ്ഥാപനം ഞാനും കൂടി ഉണ്ടെങ്കിലേ അത് നല്ല രീതിയിൽ മുന്നോട്ടുപോവൂ എന്ന് തോന്നി.
ആ സമയത്താണ് ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതെന്നും നടൻ പറഞ്ഞു. സ്വന്തം സ്ഥാപനത്തിനാണ് എപ്പോഴും മുൻഗണന കൊടുക്കാറെന്നും നടൻ പറയുന്നു.
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…