topnews

തിരിച്ചടിച്ച് ഇസ്രായേൽ സൈന്യം , ഹമാസ് ഇന്റലിജൻസ് മേധാവിയുടെ വസതി തകർത്തു

ടെൽ അവീവ് : ഹമാസ് ഇന്റലിജൻസ് മേധാവിയുടെ വസതി ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഹമാസ് ഇന്റലിജൻസ് മേധാവിയുടെ വസതിയിൽ ബോംബുകൾ വർഷിച്ചു. പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതിക്രൂരവും അപ്രതീക്ഷിതവുമായ യുദ്ധമാണ് ഹമാസ് ഭീകരർ നടത്തുന്നതെന്നും ഭീകരരെ ശക്തമായി പ്രതിരോധിക്കുമെന്നും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.

ഹമാസ് ഭീകരർ ഇന്ന് രാവിലെയും ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ടെൽ അവീവ്, റെഹോവോട്ട്, ഗെഡേര, അഷ്‌കെലോൺ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ ഭീകരർ ഷെല്ല് ആക്രമണം നടത്തി. ഇതിന് പിന്നാലെ നിരവധി ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് പ്രവേശിക്കുകയും ഇസ്രായേൽ പട്ടണങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തു.

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നു. രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റു. ഹമാസ് ആക്രമണത്തില്‍ നാല്പത് ഇസ്രയേലികളും, ഇസ്രയേല്‍ ഗാസയിലേക്ക് നടത്തിയ ആക്രമണത്തില്‍ 161 പലസ്തീനികളും കൊല്ലപ്പെട്ടു. ശക്തമായി തന്നെ തിരിച്ചടിയ്‌ക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ തന്നെ ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നു.

karma News Network

Recent Posts

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

6 mins ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

34 mins ago

നമ്മുടെ മോൾക്ക് ആശങ്ക! എല്ലാവരും കെട്ടിപിടിക്കുന്നു,പിന്നെ അവർ കരയുന്നു,പ്രിയനേ 150കോടി ജനമാണ്‌ നിന്നെ കെട്ടിപിടിച്ചത്!

എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്‌. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…

1 hour ago

മീര വാസുദേവനും ഭര്‍ത്താവും ഹാപ്പി, കളിയാക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കുമുള്ള മറുപടിയുമായി വിപിൻ

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…

1 hour ago

മുഖ്യമന്ത്രി ശൈലി തിരുത്തണം, സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…

2 hours ago

മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കും, 111-ാം പതിപ്പിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…

2 hours ago