topnews

കശ്മീരിൽ പക വീട്ടി സൈന്യം; ആറ് ലഷ്‌കർ ഭീകരരെ കൂടി വധിച്ചു

ജമ്മു കശ്മീരിലെ രജൗരി വനമേഖലയിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. പാകിസ്താനിൽ നിന്നും അതിർത്തി കടന്നെത്തിയ ഭീകരർ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സേനാംഗങ്ങൾ പരിശോധനയ്‌ക്കായി എത്തിയത്. പരിശോധനയ്‌ക്കിടെ ഭീകരർ സേനാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. രജൗരിയിലെ നിബിഢ വനമേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്.

ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിയ 10 ലഷ്‌കർ ഭീകരർ വനമേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്നായിരുന്നു വിവരം. ഇതിൽ ആറ് പേരെയാണ് വധിച്ചത്. ബാക്കിയുള്ളവർക്കായാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ 16ാം കോറിലെ സേനാംഗങ്ങളാണ് പ്രദേശത്ത് ഉള്ളത്. അതേസമയം ഏറ്റുമുട്ടലിൽ ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ട്.

ലഷ്‌കർ ഭീകരരെ കൂട്ടത്തോടെ വധിച്ചതോടെ ഭീകര വിരുദ്ധ പോരാട്ടത്തിൽ നിർണായക നേട്ടമാണ് സുരക്ഷാ സേന സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളിൽ ഒൻപത് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. ഇതിന് പിന്നാലെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സൈനികരുമായി കൂടിക്കാഴ്ച നടത്തുകയും ഭീകര വിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

Karma News Editorial

Recent Posts

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

32 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

1 hour ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

1 hour ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

3 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

3 hours ago