സ്വന്തം പിതാവിന്റെ സംസ്ക്കാരചടങ്ങ് മകൻ കണ്ടത് ഓൺലൈനിൽ. ലോക്ക് ഡൗൺ മൂലം കാശ്മീരിൽ കുടുങ്ങിയ ആര്‍മി ജൂനിയര്‍ കമാന്‍ഡിംഗ് ഓഫീസറായ സജി ജോസഫിനാണ് പിതാവിനെ അവസാനമായി നേരിൽ കാണാൻ സാധിക്കാതിരുന്നത്. .കഴിഞ്ഞ ദിവസം നിര്യാതനായ അടിമാലി പിണ്ടക്കടവില്‍ പി.യു.ജോസഫി(87)ന്റെ സംസ്ക്കാരമാണ് ഇന്നലെ പതിനൊന്നിന് അടിമാലി സെന്റ് ജൂഡ് പള്ളിയില്‍ നടന്നത്. സംസ്ക്കാര ചടങ്ങുകൾ കണ്ടുകൊണ്ടിരിക്കെ സജിയുടെ ഹൃദയം വിങ്ങിപ്പൊട്ടി.
ആറ് മാസംമുമ്പ് നാട്ടില്‍വന്ന് പിതാവിനെ കണ്ട് മടങ്ങിയ സജിയ്ക്ക് മാര്‍ച്ച് 31ന് വീട്ടിലേയ്ക്ക് വരുന്നതിന് ലീവ് ലഭിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലെത്താനായില്ല.സജിയുടെ സാന്നിദ്ധ്യത്തില്‍ സംസ്ക്കാരച്ചടങ്ങുകള്‍ നടത്തണമെന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും ആഗ്രഹിച്ചെങ്കിലും ഇക്കാര്യങ്ങളിലെ പരിമിതികള്‍ ബോദ്ധ്യപ്പെട്ട് സംസ്ക്കാരച്ചടങ്ങ് നടത്തുകയായിരുന്നു.. സജിയുടെ ഭാര്യ രജനിക്കും സംസ്ക്കരാച്ചടങ്ങില് പങ്കെടുക്കാനായില്ല.
കോയമ്പത്തൂരിൽ ജോലിചെയ്യുന്ന രജനിയ്ക്ക്നാട്ടിലെത്താന് ജില്ലാ കളക്ടറില്‍ നിന്നും ഇ പാസ്സ് ലഭിച്ചെങ്കിലും കോയമ്പത്തൂരില്‍ നിന്നു വന്നാല്‍ തുടര്‍ന്ന് കോറന്റയിനില്‍ പോകേണ്ടതായി വരുമെന്നയിനാല്.ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നിബന്ധനകള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരുന്നു സംസ്കാര ചടങ്ങുകള്‍ നടത്തിയത്. ചടങ്ങുകള്‍ക്ക് അടിമാലി സെന്റ് ജൂഡ് പള്ളിയിലെ വികാരി ഫാ.ജോര്‍ജ് നമ്പ്യാപറമ്പിൽ നേതൃത്വം നല്കി.പിതാവിന് അന്ത്യചുംബനം നല്കാനായില്ലെങ്കിലും .ചടങ്ങുകള്‍ ഓണ്‍ലൈനായി കാണാന്‍ സജി ജോസഫ് മുഴുവന്‍ സമയവും ഓണ്‍ലൈനില്‍ എത്തിയിരുന്നു. തിരുവല്ല മാലിയില്‍ മേരിക്കുട്ടിയാണ് ജോസഫിന്റെ ഭാര്യ. മറ്റ് മക്കള്‍: ലിസി, സിബി ജോസഫ്, സുരേഷ് ജോസഫ്.മരുമക്കള്‍: ബിന്ദു,മാത്യു, രജനി, ആന്‍സി.
ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…