crime

ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ഗവർണ്ണർ,ഭീകര ബന്ധം

പശ്ചിമ ബംഗാളിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ഗവർണ്ണർ ഡോ സി വി ആനന്ദബോസ്. ഷാജഹാൻ ഷേയ്ക്ക് അതിർത്തി കടന്ന് രക്ഷപെട്ടു എന്ന വിവരങ്ങൾ വരുന്നുണ്ട്. ഇയാൾക്ക് ഭീകര ബന്ധം ഉള്ളതായ വിവരങ്ങളും അന്വേഷിക്കാൻ ഉത്തരവിട്ടു

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ക്രിമിനലിനെ ഉടൻ അറസ്റ്റ് ചെയ്യണം എന്ന് സംസ്ഥാന പോലീസ് മേധാവിക്കാണ്‌ ഗവർണ്ണർ നിർദ്ദേശം നല്കിയത്. അറസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ കുറ്റവാളി എവിടെയാണ്‌ ക്യാമ്പ് ചെയ്യുന്നത് എന്ന് ഉടൻ അറിയിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ചില പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഷാജഹാൻ ഷെയ്ഖിനെ ചില രാഷ്ട്രീയ നേതാക്കൾ പിന്തുണയ്ക്കുന്നുവെന്ന പരാതി രാജ്ഭവനിലെ ശാന്തിമുറിയിൽ ലഭിച്ചതിനെത്തുടർന്നാണ്‌ ഗവർണ്ണരുടെ നടപടി.

പശ്ചിമ ബംഗാളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിൽ തൃണമൂൽ കോൺഗ്രസ് നേതാവിൻ്റെ വീട് പരിശോധിക്കാൻ എത്തിയ തങ്ങളുടെ ഉദ്യോഗസ്ഥരെ ആയിരത്തോളം വരുന്ന തൃണമൂൽ കോൺഗ്രസുകാർ ആക്രമിക്കുകയായിരുന്നു. ഇ ഡിയുടെ വാഹനങ്ങൾ തകർത്ത് ഉദ്യോഗസ്ഥരെ തല്ലി ചതച്ചു.നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി പ്രദേശത്ത് താമസിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിൻ്റെ വസതിയിലേക്കുള്ള യാത്രാമധ്യേയാണ് നേതാവിന്റെ അനുയായികൾ ജനക്കൂട്ടം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്.അക്രമി സംഘം തങ്ങളുടെ നേരെ പാഞ്ഞടുക്കുകയും ഉദ്യോഗസ്ഥരിൽ നിന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പണവും തട്ടിയെടുക്കുകയും ചെയ്തതായി കേന്ദ്ര അന്വേഷണ ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്ന് ഇൻഫോം ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം വളരെ ക്രൂരമായി ആക്രമിച്ചു എന്നാണ് ഇഡി പ്രസ്താവനയിൽ അറിയിച്ചത്. ഈ മൂന്ന് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

 

 

Karma News Editorial

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

7 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

7 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

7 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

8 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

8 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

9 hours ago