crime

ഈരാറ്റുപേട്ടയിൽ രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ രണ്ടു ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട കാരയക്കാട് ഭാഗത്ത് നിന്നും ( സഫാനഗർ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) അൽഷാം സി.എ (30), ഈരാറ്റുപേട്ട നടക്കൽ മുണ്ടയ്ക്കൽപറമ്പ് ഭാഗത്ത് വെട്ടിക്കാട്ട് വീട്ടിൽ അൻവർഷാ ഷാജി (26), ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കിഴക്കാവിൽ വീട്ടിൽ ഫിറോസ് കെ.എസ് (25) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം ഒന്നാം തീയതി ഈരാറ്റുപേട്ട അരുവിത്തുറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ ബാങ്കിന്റെ സിഡിഎമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഫിറോസ് ആണ് സിഡിഎമ്മിൽ കള്ളനോട്ട് ഇട്ടതെന്ന് കണ്ടെത്തുകയും തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാൾ 28,500 രൂപയുടെ നോട്ടുകെട്ടുകൾക്കൊപ്പം 500 രൂപയുടെ 9 കള്ളനോട്ടുകൾ ചേർത്ത് സിഡിഎമ്മിൽ ഇട്ടതായും പോലീസിനോട് പറഞ്ഞു. തന്റെ സുഹൃത്തായ ഈരാറ്റുപേട്ട സ്വദേശി അൻവർഷാ ഷാജിയാണ് കമ്മീഷൻ തരാമെന്ന് പറഞ്ഞ് 500 ന്റെ 9 കള്ളനോട്ടുകൾ തനിക്ക് തന്നതെന്ന് പറയുകയും, തുടർന്ന് അന്വേഷണസംഘം ഉടൻതന്നെ അൻവർഷായെയും പിടികൂടുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും അൽഷാം എന്നയാളാണ് തനിക്ക് കമ്മീഷൻ വ്യവസ്ഥയിൽ അഞ്ഞൂറ് രൂപയുടെ 12 കള്ളനോട്ട് തന്നതെന്നും പോലീസിനോട് വെളിപ്പെടുത്തി.

തുടർന്ന് അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ അൻഷാമിനെ പിടികൂടുകയും തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും 2,24,000 ( രണ്ടു ലക്ഷത്തി ഇരുപത്തി നാലായിരം രൂപ ) രൂപയുടെ അഞ്ഞൂറിന്റെ കള്ളനോട്ടുകൾ കണ്ടെത്തുകയും ചെയ്തു.

Karma News Network

Recent Posts

നാഗപട്ടണം വലിയ പള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ നീളുന്ന വമ്പൻ വികസനങ്ങൾ, തീര്‍ഥാടനടൂറിസം, SG യുടെ പ്ലാൻ

തൃശൂരിൽ വരാൻ പോകുന്നത് വമ്പൻ വികസനങ്ങളും അടിമുടി മാറ്റങ്ങളും. ഇപ്പോഴിതാ കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി തൃശൂർ…

3 mins ago

ദ്വിദിന സന്ദർശനം, റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

എട്ടാം തിയതി റഷ്യയിലേക്ക് തിരിക്കുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അന്നേ ദിവസം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒരുക്കുന്ന സ്വകാര്യ അത്താഴവിരുന്നിലും…

17 mins ago

ജൂലൈ ഒൻപത് വരെ റേഷൻ കടകൾ തുറക്കില്ല

തിരുവനന്തപുരം: ഇന്നു മുതൽ 9 വരെ തുടർച്ചയായ ദിവസങ്ങളിൽ റേഷൻ കടകൾ അ‌ടഞ്ഞു കിടക്കും. സ്റ്റോക്ക് തിട്ടപ്പെടുത്തൽ പ്രമാണിച്ച് ഇന്ന്…

32 mins ago

കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവിന് പടവിൽ തലയിടിച്ച് മരണം

കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജിന…

48 mins ago

ബാങ്കോക്കിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച് വിദേശത്തേയ്ക്ക് കടത്തും, സെയ്ദ് ഹുസൈൻ കോയ തങ്ങൾ അറസ്റ്റിൽ

മലപ്പുറം : ഹൈബ്രിഡ് കഞ്ചാവ് കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. വേങ്ങര കറ്റൂർ കിഴക്കേപ്പുറത്ത്…

1 hour ago

ആദ്യക്ഷണക്കത്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് നൽകി, വിവാഹ ക്ഷണനം ആരംഭിച്ചെന്ന് ശ്രീവിദ്യ മുല്ലച്ചേരി

വിവിധ സിനിമകളിലും സീരിയലുകളിലും മികച്ച പ്രകടനം കാഴ്ചവച്ച് പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന…

1 hour ago