kerala

വാഹന പരിശോധനയ്ക്കിടെ ലഹരിവസ്തുക്കളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

വാഹന പരിശോധനയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം പൂളക്കാപറമ്പിൽ സവാദ്(27) ആണ് പിടിയിലായത്. വാളയാർ ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 27.20 ഗ്രാം എംഡിഎംഎ, 0.05 ഗ്രാം എൽഎസ്ഡി സ്റ്റാംപ് എന്നിവപ്രതിയിൽ നിന്ന് കണ്ടെത്തി.

ജില്ലാ എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ.അജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. ഐബി ഇൻസ്പെക്ടറായ നൗഫൽ, പ്രിവന്റീവ് ഓഫീസർമാരായ വി.ആർ.സുനിൽകുമാർ, കെ.ജെ. ഓസ്റ്റിൻ, ആർ.എസ്.സുരേഷ്, ടി.ആർ. വിശ്വകുമാർ, എക്സൈസ് സ്ക്വാഡ് പ്രിവന്റീവ് ഓഫിസർമാരായ അജിത്കുമാർ, സിഇഒമാരായ പ്രസാദ്, പി.ബിനു, വനിത ഓഫിസർ സംഗീത, രാഹുൽ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Karma News Network

Recent Posts

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

5 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

5 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

6 hours ago

ലഡാക്ക് പർവ്വതം ഓടികയറുന്ന 25 ടൺ ടാങ്ക് ഇന്ത്യ നിർമ്മിച്ചു, ചൈന ആശങ്കയിൽ

ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…

6 hours ago

ശാശ്വതികാനന്ദ സ്വാമിയുടെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട! പോസ്റ്റുമോർട്ടത്തിൽ അട്ടിമറി!

ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…

7 hours ago

ബസിനു മുൻപിൽ വടിവാൾ വീശി വിരട്ടൽ , ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായ ബസ് ജീവനക്കാർ

മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ…

7 hours ago