topnews

ആർട്ടിക്കിൾ 370 റദ്ദാക്കിയ കേസ്, കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഭരണഘടനയോട് കൂറ് പുലർത്തുമെന്നും എഴുതി നൽകാൻ ഹർജിക്കാരനോട് സുപ്രീംകോടതി

ആർട്ടിക്കിൾ 370 റദ്ദാക്കി കാശ്മീരിന്റെ എല്ലാ പ്രത്യേക പദവികളും റദ്ദാക്കിയ കേസിൽ സുപ്രീം കോടതിയുടെ മാരക പ്രയോഗം എന്ന് തന്നെ പറയാം. ഹരിജിക്കാർക്കെതിരെ കടുത്ത പ്രയോഗം. കാശ്മീരിൽ കേന്ദ്ര സർക്കാർ കൈക്കൊണ്ട് തീരുമാനം റദ്ദ് ചെയ്ത് 370 വകുപ്പ് പുന സ്ഥാപിക്കാൻ ഹർജി നല്കിയ നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അക്ബർ ലോണിനോട് സുപ്രീം കോടതി നിർണ്ണായകമായ ആവശ്യം ഉന്നയിച്ചു. ഒന്ന് നിങ്ങൾ ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് നിരുപാധികം അംഗീകരിക്കുന്നുവെന്ന് സത്യാവാങ്ങ് മൂലമായി സത്യ പ്രസ്ഥാവന നടത്തി എഴുതി തരണം. നമ്പർ 2 ഇന്ത്യൻ ഭരണഘടനയോട് കൂറ് പുലർത്തണമെന്നും ഇന്ത്യൻ ഭരണഘടന അനുസരിക്കും എന്നും രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കുന്നു എന്നും സത്യവാങ്ങ് മൂലം എഴുതി നല്കണം.

കാശ്മീരിനു നഷ്ടപ്പെട്ട പ്രത്യേക അധികാരങ്ങൾ തിരിച്ച് പിടിക്കാൻ കോടതിയിൽ കേസുമായി ചെന്ന ഹരജിക്കാരനായ നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അക്ബറിനു കിട്ടിയത് എട്ടിന്റെ പണിയാണ്‌. ഒരു തരത്തിൽ പറഞ്ഞാൽ നിങ്ങൾ ഈ രാജ്യക്കാരനാണ്‌ എന്നും ഇവിടുത്തേ സംവിധാനത്തോട് കൂറ്‌ കാണിക്കാനും തെളിയിക്കാനും തന്നെയാണ്‌ കോടതിയുടെ ഈ ആവശ്യപ്പെടൽ. പഠിക്കാത്ത കുട്ടികൾക്ക് ടീച്ചൽ നല്ല ഇമ്പോസിഷൻ നല്കുന്നത് പോലെ ആയി പോയി ഇത് എന്നും പരിഹാസം വന്നു.

കോടതി നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അക്ബർ ലോണിനോട് ഇങ്ങിനെ പറയാൻ ന്യായമായ കാരണം ഉണ്ട്.അത് കൂടി അറിയുക..2018-ൽ ജമ്മു കശ്മീർ അസംബ്ലിയിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഇതേ നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അക്ബർ എഴുതി പ്രചരിപ്പിച്ചു എന്നാണ്‌ ആക്ഷേപം. ഇത് കോടതിയിലും പാരാമർശ വിഷയം ആയി.കേന്ദ്രവും ജമ്മു കശ്മീർ ഭരണകൂടവും ഇത് ഉന്നയിച്ചു. തുടർന്ന് ഇത്തരം കാര്യങ്ങൾ അനുവദിക്കരുത് എന്നും മറ്റുള്ളവരെ ഇത്തരം കാര്യങ്ങൾക്ക് പ്രേരിപ്പിക്കാതിരിക്കാനും നാഷണൽ കോൺഫറൻസ് നേതാവ് മുഹമ്മദ് അക്ബർ ലോണിനോട്ഭരണഘടനയോടുള്ള കൂറ് സത്യവാങ്മൂലം ഫയൽ ചെയ്യണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു, കാശ്മീരിൽ നല്ല ദിനങ്ങൾ തിരിച്ച് കൊണ്ടുവന്നതിനെ എതിർക്കുന്ന ഇവർക്ക് ലക്ഷ്യം വേറെ ആണ്‌ എന്നും സോളിസിറ്റർ ജനറൽ വാദിച്ചു.ഇത്തരക്കാരേ വലർത്തിയാലും സപോർട്ട് ചെയ്താലും കാശ്മീരിൽ സാധാരണനില കൊണ്ടുവരാനുള്ള രാഷ്ട്രത്തിന്റെ ശ്രമങ്ങളെ’ ബാധിക്കും.

ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ‘ എന്ന പൊതു തലക്കെട്ട് കോടതി നൽകിയില്ലെങ്കിൽ ലോൺ പ്രധാന ഹർജിക്കാരനാകുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചിനെ അദ്ദേഹം ബോധിപ്പിച്ചു.കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെ പൂർണ സംസ്ഥാന പദവിയിലേക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള കൃത്യമായ കാലയളവ് വേണം എന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതേസമയം, ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശം താൽക്കാലിക പ്രതിഭാസം മാത്രമാണെന്ന് കോടതിയെ അറിയിച്ചു. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ “വലിയ മാറ്റങ്ങൾ” ഉണ്ടായതായി അദ്ദേഹം പറഞ്ഞു. തീവ്രവാദം, നുഴഞ്ഞുകയറ്റം, കല്ലേറ്, സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലെ അപകടങ്ങൾ എന്നിവ യഥാക്രമം 45.2%, ആദ്യ വർഷം കുറഞ്ഞു, 2021ൽ ഇത് 90%വും 2022ൽ ഇത് 97%വും 2023ൽ ഇത് 65%വും കുറഞ്ഞു. ഇങ്ങിനെ കാശ്മീർ സാധാരണ നിലയിലേക്ക് എത്തിക്കാൻ രാജ്യം നടത്തുന്ന നീക്കങ്ങളേ എന്തിനു എതിർക്കുന്നു എന്നും ചോദിച്ചു

എന്നാൽ കേന്ദ്രം അവതരിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലല്ല, ഭരണഘടനാപരമായ വാദങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കേസിൽ അന്തിമ തിരുമാനം എന്ന് ഹൈക്കോടതി ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.2019 ഓഗസ്റ്റ് 5 ന്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനും അതിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും കേന്ദ്രം തീരുമാനിച്ചിരുന്നു.ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കി. ആർട്ടിക്കിൾ 370, ജമ്മു കശ്മീർ പുനഃസംഘടന നിയമം, 2019 എന്നിവയുടെ വ്യവസ്ഥകൾ റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന നിരവധി ഹർജികൾ 2019-ൽ ഭരണഘടനാ ബെഞ്ചിന് വിട്ടതാണ്‌ ഇപ്പോൾ വാദം കേൾക്കുന്നത്

Karma News Network

Recent Posts

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

7 mins ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

12 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

18 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

31 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

53 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

1 hour ago