കൊല്ലം ഓയൂരിലെ ആറു വയസുകാരി അബിഗെയിലിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികളെ കണ്ടെത്താൻ സഹായിച്ചത് രേഖ ചിത്രമായിരുന്നു. അതിനു പിന്നിൽ പ്രവർത്തിച്ചത് ആർ ബി ഷിജിത്തെന്ന കലാകാരനാണ്. കുട്ടിയോടു ചങ്ങാത്തം കൂടിയാണ് രേഖ ചിത്രം വരച്ചതെന്ന് ഷിജിത്ത് കർമ ന്യൂസിനോട് പറഞ്ഞു. കുഞ്ഞായിരുന്നതിനാൽ കൊച്ചിനെകൊണ്ട് പ്രതികളുടെ രൂപ സാദൃശ്യം പറയിപ്പിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടായിരുന്നു. എന്നാൽ കുഞ്ഞ് ഞങ്ങളോട് വളരെ രീതിയിൽ സഹകരിച്ചു.
വലിയ മനുഷ്യർ ഒബ്സേർവ് ചെയ്യുന്നതുപോലെ ആ കുഞ്ഞ് അവരെ നിരീക്ഷിച്ചിരുന്നു. ചോദിച്ചും പറഞ്ഞും ആറ് മണിക്കൂറുകൊണ്ടാണ് രേഖ ചിത്രം തീർത്തത്. ചെറുപ്പം മുതൽ വര എന്ന കല അഭ്യസിച്ചിരുന്നു. ആ കല ഇപ്പോൾ മറ്റുള്ളവർക്ക് ഉപകരിക്കുന്നതിലേക്ക് എത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് ഷിജിത്ത് പറയുന്നു.
തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായ ചാത്തന്നൂർ സ്വദേശി പത്മകുമാർ ഉൾപ്പെടെയുള്ളവരുടെ രേഖാചിത്രങ്ങളും സമുഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അടുത്തകാലത്തായി കേരള പോലീസ് പുറത്തു വിടുന്ന രേഖ ചിത്രങ്ങൾ പൊതു ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ പരിഹസത്തിന് ഇടയാകാറുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് യഥാർത്ഥവുമായി അടുത്തുനിൽക്കുന്ന രേഖ ചിത്രം ഓയൂർ തട്ടിക്കൊണ്ടു പോകൽ കേസിൽ പുറത്തുവന്നത്.
വീഡിയോ കാണാം
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…