entertainment

അവരുടെ ദാമ്പത്യ ജീവിതം കണ്ട് അസൂയപ്പെട്ടിട്ടുണ്ട്- അനു സിതാര

വിവാഹശേഷം അഭിനയത്തിലേക്ക് എത്തിയ മലയാളികളുടെ പ്രിയ താരമാണ് അനു സിതാര. ചുരുങ്ങിയ സമയം കൊണ്ടാണ് അനു പ്രേക്ഷകരുടെ ഇടയിൽ തൻ്റേതായ ഇടം കണ്ടെത്തിയത്. ശാലീനതയുടെ പര്യായമാണെങ്കിലും വേറിട്ട മോഡേൺ വേഷങ്ങളിലും നടി തിളങ്ങിയിട്ടുണ്ട്. മലയാള സിനിമയിൽ ഏറെ ഭംഗിയുള്ള നടി എന്ന് യുവനടൻ ഉണ്ണി മുകുന്ദൻ പോലും വിശേഷിപ്പിച്ചിട്ടുണ്ട് നടിയെ. വിവാഹത്തിനുശേഷം അഭിനയത്തിലേക്ക് പ്രവേശിച്ചതുകൊണ്ട് താരത്തിന്റെ വിവാഹവിശേഷങ്ങളറിയാൻ ആരാധകർക്കും ആ​ഗ്രഹമുണ്ട്.. 2015 ൽ ആണ് ഫാഷൻ ഫോട്ടോ ഗ്രാഫർ ആയ വിഷ്ണുവിനെ അനു സിതാര പ്രണയിച്ചു വിവാഹം കഴിക്കുന്നത്.

സിനിമയിലെ താരദമ്പതികളിൽ ഏറ്റവും ഇഷ്ടം ജ്യോതികയേയും സൂര്യയേയും ആണെന്ന് അനു തുറന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ജ്യോതികയ്ക്ക് സൂര്യ നൽകുന്ന പിന്തുണയും തിരിച്ച് ജോയുടെ സപ്പോർട്ടിനെക്കുറിച്ചുമൊക്കെ കാണുമ്പോാഴാണ് ശരിക്കും അവരോട് അസൂയ തോന്നുന്നത് അനു സിത്താര പറഞ്ഞു. സ്‌ക്രീനിൽ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായാണ് സൂര്യയും ജ്യോതികയും മുന്നേറുന്നത്.

2013 ൽ ഇറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടിയാണ് അനു സിതാര എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. സർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ചു. എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് മോഹിനിയാട്ടം അഭ്യസിച്ചു. അഭിനയത്തിനൊപ്പം മികച്ച നർത്തകി കൂടിയാണ് അനു സിതാര. വിവാഹ ശേഷം സിനിമയിൽ ശോഭിച്ച നായിക നിരയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കൊണ്ട് ഇരിക്കുന്ന താരം ആണ് അനു സിതാര.

 

Karma News Network

Recent Posts

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

16 mins ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

49 mins ago

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

1 hour ago

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…

2 hours ago

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

2 hours ago

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കിട്ട് എട്ടിന്റെ പണി, അരിയും സബ്സിഡിയും നിർത്തലാക്കി സർക്കാർ, അടച്ചുപൂട്ടേണ്ട അവസ്ഥ

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എട്ടിന്റെ പണി, സബിസിഡിയ്ക്ക് പിന്നാലെ സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി…

2 hours ago