entertainment

എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാന്‍ വേറൊരു തെണ്ടിയുടെ ആവശ്യമില്ല, ഫേക്ക് പ്രൊഫൈലിനെതിരെ അരുണ്‍ ഗോപി

തന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് വഴി പണം ചോദിച്ചു കൊണ്ടുള്ള മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് അരുണ്‍ ഗോപി രംഗത്ത് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം വ്യാജനെ പൊളിച്ചത്.

തനിക്ക് സ്വന്തമായി ഒരു വെരിഫൈഡ് അക്കാണ്ട് ഉണ്ട്. വ്യാജന്‍മാരെ ശ്രദ്ധിക്കുക എന്ന നിര്‍ദേശം നല്‍കിയാണ് അരുണ്‍ ഗോപി തന്റെ അതേ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചിരിക്കുന്ന ‘Arun Gopyo’ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചത്.

‘ഇതാ ഒരു അപരന്‍.. ശ്രദ്ധിക്കുക എനിക്ക് വെരിഫൈഡ് ആയ ഒരു അക്കൗണ്ട് ഉണ്ട് മറ്റൊന്നും എന്റേതല്ല ദയവായി ശ്രദ്ധിക്കുക.. എനിക്ക് വേണ്ടി കാശ് ചോദിയ്ക്കാന്‍ വേറൊരു തെണ്ടിയുടെ ആവശ്യമില്ല’ എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അരുണ്‍ ഗോപി പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടുകളില്‍ ഒരു ഗൂഗിള്‍ പേ നമ്പര്‍ നല്‍കി പണം അയക്കാന്‍ ആവശ്യപ്പെടുന്നത് വ്യക്തമാണ്. സംവിധായകന്‍ സിബി മലയിലിന്റെ പേരിലും നേരത്തെ സമാനമായ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ അദ്ദേഹം തന്നെ രംഗത്ത് എത്തിയിരുന്നു.

എന്റെ പേരില്‍ ഒരു fake id ഉണ്ടാക്കി ഒരുപാട് പേരില്‍ നിന്നും പണം ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടു. ഞാന്‍ google pay user അല്ല, ആരും fb messenger ഇല്‍ എന്റെ id ഇല്‍ നിന്നും വരുന്ന മെസേജുകള്‍ക്ക് പ്രതികരിക്കരുത്, പണം അയക്കുകയും ചെയ്യരുത്,’ എന്നാണ് സിബി മലയില്‍ പ്രതികരിച്ചത്.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

17 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

50 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago