entertainment

പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു ആദ്യ പ്രണയം, തന്റെ ഒപ്പം പഠിച്ച കുട്ടിയായിരുന്നു, അരുണ്‍ രാഘവ് പറയുന്നു

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് അരുണ്‍ രാഘവ്. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലെ അരുണിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. യാദൃശ്ചികമായിട്ടാണ് അരുണ്‍ അഭിനയ രംഗത്ത് എത്തുന്നത്. ഇപ്പോള്‍ ജീവിതത്തില്‍ ആദ്യം കിട്ടിയ ശമ്പളത്തെ കുറിച്ചും ഷോട്ടിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് നടന്‍.

അരുണിന്റെ വാക്കുകള്‍ ഇങ്ങനെ, ഐടി രംഗത്ത് നിന്നാണ് അഭിനയത്തില്‍ എത്തുന്നത്. 7500 രൂപയായിരുന്നു ആദ്യത്തെ ശമ്പളം. മുംബൈയില്‍ ആയിരുന്നു ജോലി. സൗഭാഗ്യവതി എന്ന് പറയുന്ന സീരിയലിലെ ഗുഡ് മോണിംഗ് ആയിരുന്നു ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത്. ഒരു 3, 4 ടേക്ക് പേകേണ്ടിവന്നു. ഒരു കര്‍ട്ടന്‍ മാറ്റിയിട്ട് നായികയോട് ഗുഡ് മോണിംഗ് പറയുന്നതായിരുന്നു സീന്‍. പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു ആദ്യ പ്രണയം. തന്റെ ഒപ്പം പഠിച്ച കുട്ടിയായിരുന്നു, എന്നാല്‍ എന്റെ ക്ലാസില്‍ അല്ല അടുത്ത ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു. എല്ലാവരും അവരവരുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. കൂടുതല്‍ വിവരങ്ങളൊന്നും പറയുന്നില്ല. കാര്‍ ആയിരുന്നു ആഗ്രഹിച്ച് മോഹിച്ച് വാങ്ങിയ ഒരു സമ്മാനം. ദുബായി ട്രിപ്പായിരുന്നു ആദ്യത്തെ പ്രിയപ്പെട്ട യാത്ര.

ഈ മഹാമാരി കാരണം ഇപ്പോഴത്തെ പുതിയ തലമുറ ഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്‌നങ്ങളെക്കുറിച്ചു താന്‍ ആലോചിക്കാറുണ്ട് ‘എന്റെ മകനെയും പുതിയ തലമുറയേയും ഒക്കെ ആലോചിച്ചു എനിക്ക് വല്ലാത്ത ആശങ്കയുണ്ട്. നമ്മളൊക്കെ കുട്ടിക്കാലം എങ്ങനെ ആസ്വദിച്ചവരാണ്. കൂട്ടുകാരുടെ ഒപ്പം കളിച്ചും വെയിലുകൊണ്ടും ഒക്കെ. ഇപ്പോഴത്തെ കുട്ടികളോ? നാല് ചുവരിനുള്ളില്‍ അകപ്പെട്ട പോലെ അല്ലെ അവര്‍. അവരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ഇത് എങ്ങനെ ബാധിക്കുന്നു എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എന്നാണു അവര്‍ക്ക് ഒരു സാധാരണം ജീവിതം ഉണ്ടാവുക.

ദിനംപ്രതി ഉയരുന്ന കോവിഡ് കണക്കുകള്‍ വല്ലാത്ത ആശങ്കയാണ് ഉണ്ടാക്കുന്നതിലും വീണ്ടും അതീവ ജാഗ്രതയാണ് വേണ്ടത്. വാര്‍ത്തകള്‍ കാണാന്‍ തന്നെ പേടിയാണ്. ഡെല്‍റ്റ, ഫ്‌ലുറോണ്‍ എന്തൊക്കെ വകഭേദങ്ങള്‍ ആണ്, സമാധാനം തന്നെ പോയി. എന്തായാലും നമുക്ക് ജോലി ചെയ്തതല്ലേ പറ്റു, അതുകൊണ്ട് തന്നെ ഇതിനെ ചെറുത്തു നില്‍ക്കുക തന്നെ. മാസ്‌കും സാനിറ്റയ്സറും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞല്ലോ. രണ്ടാം തരംഗത്തിന് ശേഷം എല്ലാം ഒന്ന് ശരിയായി വരികയായിരുന്നു, എന്തായാലും ‘ന്യു നോര്‍മലിലേക്കു’ തിരിച്ചു പോകാം. നടന്മാരായത് കൊണ്ട് സെറ്റില്‍ എപ്പോഴും മാസ്‌ക് വെക്കാന്‍ കഴിയണം എന്നില്ലെന്നും അരുണ്‍ പറയുന്നു. അതുപോലെ തന്നെ തിരക്കുള്ള ഒരു ഷൂട്ടിംഗ് ദിവസം ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കാനും കഴിയില്ല. എന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം ഓര്‍ത്തു ജോലി ചെയ്യുന്നതിനെക്കുറിച്ചു ആശങ്കകളുണ്ട്.

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

32 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

12 hours ago