entertainment

മരുന്നുകള്‍ കഴിച്ച് അരവിന്ദ് സ്വാമിയുടെ മുടി കൊഴിഞ്ഞു, അന്ന് വിഷമിച്ചതും മടങ്ങി വരണമെന്ന് ആഗ്രഹിച്ചതും മണിരത്‌നം

തമിഴ് സിനിമാ ലോകത്തെ ചോക്ലേറ്റ് നായകനായി ആഘോഷിക്കപ്പെട്ട താരമാണ് അരവിന്ദ് സ്വാമി. മണിരത്‌നത്തിന്റെ ഒന്നിലേറെ സിനിമകളില്‍ അഭിനയിച്ച അരവിന്ദ് സ്വാമിക്ക് കരിയറിലെ ഉയര്‍ച്ചയ്ക്ക് ചോക്ലേറ്റ് നായകനെന്ന പേര് സഹായകമായി. റോജ, ബോംബെ എന്നീ സിനിമകളില്‍ അരവിന്ദ് സ്വാമി ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കുന്നു.

’90 കളില്‍ തരംഗം സൃഷ്ടിച്ച അരവിന്ദ് സ്വാമിക്ക് 2000 ത്തിന്റെ തുടക്കത്തില്‍ തന്നെ അഭിനയ രംഗം വിടേണ്ടി വന്നു. ബിസിനസിലേക്ക് തിരിഞ്ഞു.ഇതിനിടെ താരത്തിന് അപകടത്തില്‍ പരിക്ക് പറ്റി.അരവിന്ദ് സ്വാമിയുടെ കരിയറിലും ജീവിതത്തിലും സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവര്‍ത്തകന്‍ ചെയ്യാറു ബാലു.

1999 ല്‍ തന്നെ സിനിമ വേണ്ടെന്ന് അരവിന്ദ് സ്വാമി തീരുമാനിച്ചു, അച്ഛന്റെ ബിസിനസുകള്‍ നടത്താന്‍ വേണ്ടിയായിരുന്നു ഇത്. നിരവധി സിനിമകള്‍ വന്നെങ്കിലും അവയൊന്നും ചെയ്തില്ല. ഒരു ഘട്ടത്തില്‍ അരവിന്ദ് സ്വാമിയെ എല്ലാവരും മറന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്. നട്ടെല്ലിന് പരിക്ക് ഉണ്ടായി. കുറച്ച് നാളുകള്‍ നടക്കാന്‍ കഴിഞ്ഞില്ല. ആ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ രൂപം മാറുന്നത്.

മരുന്നുകളുടെ സൈഡ് എഫക്ടുകള്‍ കാരണം മുടി കൊഴിഞ്ഞു. അന്ന് ഒരു മാസികയില്‍ അരവിന്ദ് സ്വാമിയുടെ ഇന്നത്തെ രൂപമെന്ന് പറഞ്ഞ്
ഫോട്ടോ പ്രസിദ്ധീകരിച്ചു. എല്ലാവരും അമ്പരന്നു. ഈ ഫോട്ടോ കണ്ട മണിരത്‌നം വിഷമിച്ചു. പഴയ അരവിന്ദ് സ്വാമിയായി സിനിമയിലേക്ക് തിരിച്ച് വരാന്‍ പ്രേരിപ്പിച്ചത് മണിരത്‌നയിരുന്നു – ചെയ്യാറു ബാലു പറയുന്നു.

സമ്പന്ന കുടുംബത്തില്‍ ജനിച്ച അരവിന്ദ് സ്വാമി അവസരങ്ങള്‍ അന്വേഷിച്ച് നടന്നിട്ടില്ല എന്നാണ് ബാലു പറയുന്നത്. സിനിമയിലേക്ക് വന്നപ്പോഴും സാധാരണക്കാരനായാണ് അദ്ദേഹം പെരുമാറിയത്. ഒരു സിനിമയുടെ സെറ്റില്‍ സിഗരറ്റ് വലിച്ച് ഇരിക്കുകയായിരുന്നു നടന്‍. ഇളയരാജ മുമ്പിലൂടെ കടന്ന് പോയപ്പോഴും അരവിന്ദ് സ്വാമി സിഗരറ്റ് വലിച്ച് കൊണ്ട് ഇരുന്നു. അന്നൊക്കെ വലിയ താരങ്ങള്‍ വന്നാല്‍ എഴുന്നേറ്റ് നില്‍ക്കുകയും സിഗരറ്റ് മറയ്ക്കുകയും ചെയ്യും. ചുറ്റുമുള്ളവര്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്ത് ബഹുമാനം കൊടുക്കേണ്ട സ്ഥലത്ത് കൊടുക്കാം എന്നാണ് അരവിന്ദ് സ്വാമി നല്‍കിയ മറുപടി. ഇളയരാജയും അത് കാര്യമാക്കിയില്ലെന്ന് ചെയ്യാറു ബാലു ഓര്‍ത്തു.

സിനിമകളില്‍ അവസരം തേടി കോടാമ്പക്കത്ത് അലഞ്ഞ നടനല്ല അരവിന്ദ് സ്വാമി. വലിയ കോടീശ്വരന്റെ മകനാണ്. വ്യവസായിയായി വിഡി സ്വാമിയുടെ മകന്‍. എന്നാല്‍ മകനെ സാധാരണക്കാരനെ പോലെയാണ് അദ്ദേഹം വളര്‍ത്തിയത്. ഡോക്ടറാകണമെന്നായിരുന്നു അരവിന്ദ് സ്വാമിയുടെ ആഗ്രഹം. ഇടയ്ക്ക് മോഡലിംഗ് ചെയ്തതോടെയാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്.

അരവിന്ദ് സ്വാമിക്ക് കരിയറില്‍ ഗുണം ചെയ്തത് പിന്നീട് ദോഷമായും വന്നു. മോഡേണ്‍ ലുക്ക് കാരണം ഗ്രാമീണ വേഷങ്ങള്‍ അരവിന്ദ് സ്വാമിക്ക് ചേര്‍ന്നില്ല. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റാത്തതില്‍ നടന് വിഷമം തോന്നി. അങ്ങനെയാണ് താലാട്ട് എന്ന സിനിമയെടുത്തത്. അരവിന്ദ് സ്വാമിയെ നാടന്‍ കഥാപാത്രമായി ആളുകള്‍ അംഗീകരിച്ചില്ല. ആ സിനിമ പരാജയപ്പെടാന്‍ കാരണമതാണെന്നും ചെയ്യാറു ബാലു പറയുന്നു.

1994 ലാണ് ഗായത്രി രാമമൂര്‍ത്തിയെ അരവിന്ദ് സ്വാമി വിവാഹം ചെയ്യുന്നത്. 2010 ല്‍ ഇവര്‍ പിരിഞ്ഞു. 2012 ല്‍ നടന്‍ രണ്ടാമത് വിവാഹിതനായി. അപര്‍ണ മുഖര്‍ജിയെയാണ് താരം തുടർന്ന് വിവാഹം ചെയ്തത്. വിവാഹ മോചനത്തിന് ശേഷം മക്കളെ അരവിന്ദ് സ്വാമിയാണ് വളര്‍ത്തുന്നത്. അവര്‍ക്ക് വേണ്ടി സിനിമാ തിരക്കുകള്‍ പോലും നടന്‍ വേണ്ടെന്ന് വെക്കുമെന്നും ചെയ്യാറു ബാലു പറയുന്നുണ്ട്. 2013 ല്‍ കടല്‍ എന്ന സിനിമയിലൂടെയാണ് അരവിന്ദ് സ്വാമി വീണ്ടും സിനിമാ രംഗത്തേക്ക് വരുന്നത്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

16 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

17 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

38 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

59 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

59 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago