entertainment

ഞാന്‍ ഒന്ന് മാറി നിന്നപ്പോള്‍ അദ്ദേഹം എന്റെ സുഹൃത്തുമായി റിലേഷനിലായി, ജാനിനെ കുറിച്ച് ആര്യ

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും മുന്‍ ബിഗ്‌ബോസ് താരവുമാണ് ആര്യ. ബിഗ്‌ബോസില്‍ പങ്കെടുക്കുന്ന സമയം പ്രണയത്തെ കുറിച്ച് ആര്യ പല തുറന്ന് പറച്ചിലുകള്‍ നടത്തിയിരുന്നു. ബിഗ്‌ബോസില്‍ താരം പറഞ്ഞ ജാന്‍ ആരാണെന്ന് അറിയാനായി കാത്തിരിക്കുകയാണ് ഏവരും. ഒടുവില്‍ ആ ജാന്‍ തന്നെ തേച്ചിട്ട് പോയെന്ന് പറയുകയാണ് ആര്യ. ഒരു ചാനല്‍ പരിപാടിയിലാണ് നടി പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. താന്‍ കുറച്ച് നാള്‍ മാറി നിന്ന് തിരിച്ച് വന്ന സമയത്ത് അദ്ദേഹം മറ്റൊരാളുമായി റിലേഷനില്‍ ആയെന്നും മറ്റൊരു വ്യക്തിയായിട്ടാണ് പിന്നെ കണ്ടത്. അത് തനിക്ക് വലിയൊരു ഷോക്ക് ആണ് സമ്മാനിച്ചതെന്നും ആര്യ പറഞ്ഞു.

എന്റെ വിവാഹം വളരെ ചെറിയ പ്രായത്തിലായിരുന്നു. പതിനെട്ട് വയസില്‍ തന്നെ ഞാന്‍ വിവാഹം കഴിച്ചു. അതിന് ശേഷമാണ് അച്ഛനെയും അമ്മയെയുമൊക്കെ മിസ് ചെയ്യാന്‍ തുടങ്ങിയത്. അതിന് മുന്‍പ് എപ്പോഴും കൂടെ ഉണ്ടല്ലോ എന്ന് കരുതിയിരുന്നു. പെട്ടെന്ന് അവരില്‍ നിന്ന് മാറിയപ്പോഴാണ് വിഷമമായത്. എനിക്ക് മാത്രമല്ല അച്ഛനും അങ്ങനെ ആയിരുന്നു. ആ സമയം മുതലാണ് അച്ഛനുമായി ഒരു ബോണ്ടിങ് വന്നത്. പിന്നീടത് ശക്തമായി.

സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ഒന്നുമില്ല മനസമാധാനമായി കിടന്ന് ഉറങ്ങണമെന്നേയുള്ളു എനിക്ക്. എല്ലാവരും എന്റെ അടുത്ത് സന്തോഷിക്കാനുള്ള കാരണത്തെ കുറിച്ച് ചോദിക്കും. സമാധാനമുള്ള മനസ് ആയിരിക്കണമെന്നേ ഞാന്‍ പറയുകയുള്ളു. സന്തോഷത്തെക്കാളും ഏറെ സമാധാനത്തിനാണ് പ്രധാന്യം കൊടുക്കുന്നത്.

ആളുകള്‍ തന്നെ വേഗം പറ്റിച്ച് പോവുമെന്ന് പറയുന്നത് സത്യമാണ്. ആളുകളെ മനസിലാക്കാന്‍ താന്‍ വളരെ പുറകോട്ടാണെന്നാണ് എല്ലാവരും പറയുന്നത്. ‘ഒരാളെ പരിചയപ്പെട്ട് കഴിയുമ്പോള്‍ അദ്ദേഹം ഫേക്ക് ആണോ നല്ലതാണോ എന്നൊക്കെ ഞാന്‍ കണ്ട് പിടിക്കും. എന്നിട്ട് ഇയാള്‍ അടിപൊളി ആണ്. അല്ലെങ്കില്‍ ഇയാള്‍ ശരിയല്ല എന്നൊക്കെ ഞാന്‍ മനസിലാക്കും. പക്ഷേ കുറച്ച് ദിവസം കഴിയുമ്‌ബോള്‍ എനിക്ക് എന്തെങ്കിലും പണി തന്നിട്ട് പോവും. അന്നേരമാണ് എനിക്ക് ആളുകളെ കണ്ട് പിടിക്കാന്‍ അറിയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നത്. ആദ്യം ഒരു സ്വഭാവം ആയിരിക്കും. പിന്നെ മറ്റൊന്ന് കാണിക്കും. അതെങ്ങനെയാണ് കണ്ട് പഠിക്കുക.

ഇപ്പോള്‍ വലിയൊരു ബ്രേക്കപ്പും വിഷാദവുമൊക്കെ കഴിഞ്ഞ് ഞാന്‍ തിരിച്ച് വന്നതേയുള്ളു. കുറച്ച് മാസങ്ങളെ ആയിട്ടുള്ളു. അതൊരു അന്യായ പറ്റിക്കലായി പോയെന്ന് പറയാം. എഴുത്തിയഞ്ച് ദിവസം ഞാനൊന്ന് മാറി നിന്നതിന് ശേഷം തിരിച്ച് വരുമ്പോള്‍ കണ്ടത് വേറൊരു വ്യക്തിയെയാണ്. ഞാന്‍ പോയ ഗ്യാപ്പില്‍ എന്റെ തന്നെ സുഹൃത്തുമായി അദ്ദേഹം ഒരു റിലേഷന്‍ ആരംഭിക്കുകയും ചെയ്തു. എന്റെ കൂടെ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടിയാണ്. നാലാം ക്ലാസ് മുതല്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി പരിചയപ്പെടുത്തി കൊടുത്ത കുട്ടിയാണ്. അവരിപ്പോള്‍ ഒരു റിലേഷന്‍ഷിപ്പിലാണ്. ഇതൊക്കെ ആരെങ്കിലും ചിന്തിക്കുമോന്ന് ആര്യ ചോദിക്കുന്നത്. ഏത് വഴിക്കാണ് പണി വരുന്നതെന്ന് അറിയില്ല.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

12 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

45 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago