entertainment

മോള്‍ടെ കരള്‍ മാറ്റി വെക്കണം, എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച് ആര്യ, വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇത്

തന്റെ മകളുടെ പേരില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും അവതാരകയും മുന്‍ ബിഗ്‌ബോസ് താരവുമായ ആര്യ. തന്റെ സുഹൃത്തിന്റെ കുഞ്ഞിന് കരള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ നടത്തുവാനായി സഹായം അഭ്യര്‍ത്ഥിച്ച് വീഡിയോ ആര്യ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. ഇത് ആര്യ തന്റെ മകള്‍ക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു എന്ന വിധത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇതിനെതിരെയാണ് ആര്യ രംഗത്തെത്തിയത്. കൂടുതല്‍ പ്രതികരിക്കാത്തത് ആ കുഞ്ഞിന് അങ്ങനെയെങ്കിലും സഹായം ലഭിക്കട്ടെ എന്ന് കരുതിയാണ് എന്നും ആര്യ പറഞ്ഞു.

”മോള്‍ടെ കരള്‍ മാറ്റി വെക്കണം! എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച് ആര്യ” എന്ന ടൈറ്റിലോടെയാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. ”സത്യം പറഞ്ഞാല്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല. ദൈവം സഹായിച്ച് എന്റെ കുഞ്ഞിന് യാതൊരു അസുഖവും ഇല്ല. അവള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എന്റെ പേരിലും എന്റെ കുഞ്ഞിന്റെ പേരിലും ഇത്തരം ഒരു ന്യൂസ് വന്നിട്ടും ഞാന്‍ വളരെ മോശമായി പെരുമാറാത്തത്, അങ്ങിനെയെങ്കിലും നാല് പേര്‍ അറിഞ്ഞ് ആ കുഞ്ഞിന് ഒരു സഹായം കിട്ടട്ടെ എന്ന് കരുതിയാണ്.”

”പക്ഷെ ദയവു ചെയ്ത് ഇത് ചെയ്യരുത്. പോസ്റ്റ് ചെയ്തിരിയ്ക്കുന്ന കാര്യങ്ങള്‍ ഉള്ളത് പോലെ പറഞ്ഞാല്‍ എന്താണ് കുഴപ്പം എന്നും ഒരു കുഞ്ഞിന് സഹായം കിട്ടുന്ന കാര്യമല്ലെ, എന്തിനാണ് തെറ്റിദ്ധരിപ്പിയ്ക്കുന്നത് എന്നും ദയവ് ചെയ്ത് കുഞ്ഞുങ്ങളെ ഇതില്‍ വ്യാജ വാര്‍ത്തകളില്‍ വലിച്ചിഴക്കരുത്” എന്ന് ആര്യ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

Karma News Network

Recent Posts

എൽ.ഐ.സി ഹെൽത്ത് ഇൻഷുറൻസിലേക്ക്, വൻ വിപ്ലവത്തിനൊരുങ്ങി രാജ്യം, ചൂഷണത്തിനവസാനം

എൽ ഐ സി ഹെൽത്ത് ഇൻഷുറൻസ് ആരംഭിക്കുന്നു. ഇന്ന് നമുക്ക് അനേകം സ്വകാര്യ ഹെൽ ത്ത് ഇൻഷുറൻസും അവരുടെ ചൂഷണവും…

5 mins ago

ഒന്നര മണിക്കൂറിൽ 100 എംഎം മഴ, കൊച്ചിയിൽ മേഘവിസ്ഫോടനം

കൊച്ചി : കളമശേരിയിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസർ…

34 mins ago

തലസ്ഥാനത്ത് ബാറിൽ വീണ്ടും കത്തിക്കുത്ത് , ബഹളം വച്ചത് ചോദ്യം ചെയ്ത ഷെഫിനെ കുത്തി ലഹരിസംഘം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ലഹരി സംഘം ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. വിഴിഞ്ഞം മുക്കോലയിലെ ബാറില്‍ രാത്രി പത്തരയോടെ ആയിരുന്നു സംഭവം.…

57 mins ago

മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് വയോധികന്റെ സ്വയംഭോഗം, സംഭവം കെഎസ്‌ആർടിസി യാത്രയ്ക്കിടെ

കോഴിക്കോട് : മെഡിക്കൽ വിദ്യാർഥിനിക്കരികിലിരുന്ന് സ്വയംഭോഗം ചെയ്ത 52 വയസ്സുകാരൻ പിടിയിൽ. കെഎസ്‌ആർടിസി ബസ് യാത്രക്കിടെ ആയിരുന്നു സംഭവം. വിദ്യാർഥിനിയുടെ…

1 hour ago

നവവധുവിനെ മർദിച്ച കേസ്, രാഹുലിന്‍റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിൽ പ്രതിയുടെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ്…

2 hours ago

ടർബോ’യിൽ ഫൈസൽ, ഡിവൈഎസ്‌പിയും സംഘവും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാൻ

ആലപ്പുഴ: ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്‌പി എംജി സാബുവും പൊലീസുകാരും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാനെന്ന് സൂചന.…

2 hours ago