മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധിക്കപ്പെട്ട നടി പിന്നീട് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും തിളങ്ങി. ബിഗ്ബോസ് ഷോയില്‍ പങ്കെടുത്തതിന് ശേഷം ആര്യയ്ക്ക് നെഗറ്റീവ് ഇമേജ് ഉണ്ടായിരുന്നു. തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ ആര്യ നടത്തിയതിന് പിന്നാലെയായിരുന്നു ഇത്. താരത്തിനെതിരെ സൈബര്‍ ആക്രമണവും ഉണ്ടായി. ഇപ്പോള്‍ ഒരു സ്വപ്ന നേട്ടം സ്വന്തമാക്കിയ സന്തോഷത്തിലാണ് നടി.
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചാണ് നടി കുറിപ്പുമായി രംഗത്തെത്തിയത്. മകള്‍ റോയയ്ക്ക് ഒപ്പം തന്റെ സ്വപ്നം നേടാന്‍ സാധിച്ചല്ലോ എന്നോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുകയാണെന്നും നടി പറയുന്നു. വനിത മാഗസിന്റെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടതിന്റെ സന്തോഷവും അതിലേക്ക് രഹസ്യമായി ഫോട്ടോ അയച്ചിരുന്നതിനെ കുറിച്ചുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ ആര്യ വ്യക്തമാക്കുന്നത്…
ആര്യയുടെ കുറിപ്പ്, ‘വനിത മാസികയുടെ കവര്‍ഗേള്‍ ആവുക എന്നത് എന്റെ ചെറുപ്പം മുതലേ ഉള്ളൊരു വലിയ സ്വപ്നമായിരുന്നു. ഈ ചെറുപുസ്തകം എനിക്ക് എന്നും ഒരു കൗതുകമായിരുന്നു. ഹൈസ്കൂള്‍ കാലഘട്ടം മുതല്‍ ഇതിന്റെ കോപ്പി മുടങ്ങാതെ ഞാന്‍ വാങ്ങിക്കുമായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലുണ്ട്. എന്നിട്ടും അവരുടെ കവര്‍ഗേള്‍ മത്സരത്തിന് ഞാന്‍ പല തവണ രഹസ്യമായി അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ വിധി എനിക്ക് വേണ്ടിയും അങ്ങനൊരു അവസരം ഒരുക്കിയിട്ടുണ്ടെന്ന് അറിഞ്ഞിരുന്നില്ല.
എന്നെ അവരുടെ കവര്‍ പേജില്‍ അവതരിപ്പിക്കണമെന്നും കേക്കിന് ഐസിങ് എന്നത് പോലെ എന്റെ കൂടെ മകളും ഉണ്ടാവണമെന്ന് പറഞ്ഞ് വന്ന ഫോണ്‍ വിളി കേട്ടപ്പോള്‍ തന്നെ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി. അതില്‍ കൂടുതല്‍ കാര്യങ്ങളൊന്നും എനിക്ക് ചോദിക്കാനില്ലായിരുന്നു. ഒരു മാസികയുടെ കവര്‍ പേജില്‍ വന്നെന്ന് പറയുന്നതാണോ ഇത്ര വലിയ കാര്യമെന്ന് നിങ്ങളില്‍ പലര്‍ക്കും നിസാരമായി ഇതിനെ കാണാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലുതാണ്. ഇതൊരു നാഴികക്കല്ലാണ്.
എന്റെ തൊപ്പിയിലെ പൊന്‍തൂവലായി കരുതുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ ഫീച്ചര്‍ മാഗസിനാണ് വനിത. ഇത്തവണത്തെ ദീപാവലി സ്പെഷ്യല്‍ എഡിഷനില്‍ തന്നെ കവര്‍ ഫോട്ടോയായി ഞാനും എന്റെ മകളും വന്നത് വലിയ സന്തോഷവും അഭിമാനവുമാണ് നേടി തന്നത്. നിങ്ങളുടെ സ്വപ്നങ്ങളെ ഒരിക്കലും കൈവിടരുത്. അത് പൂര്‍ണ ഹൃദയത്തോടെ സ്വീകരിക്കുകയും ആവേശത്തോടെ അതിനെ പിന്തുടരുകയും ചെയ്തുക. എന്നെങ്കിലും അത് നടക്കുന്നത് നിങ്ങള്‍ കാണുക തന്നെ ചെയ്യുമെന്നും ആര്യ പറയുന്നു. ഇത്തരമൊരു അവസരം ഒരുങ്ങി തന്നതിന് വനിതയുടെ ടീം അംഗങ്ങള്‍ക്കുള്ള നന്ദിയും തന്റെയൊരു സ്വപ്നമാണ് ഇവിടെ പൂവണിഞ്ഞത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…