entertainment

എന്റെ മകളെ ഞാന്‍ ജാസ്മിനെ പോലെ തന്നെ വളര്‍ത്തും;മറുപടി നല്‍കി ആര്യ

ബിഗ്ഗ്‌ബോസ്സ് മലയാളം ഷോയില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോകുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഷോയില്‍ നിന്ന് പുറത്ത് പോയ കണ്ടസ്റ്റന്റ് ജാസ്മിന്‍ എം മൂസയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്ത് വന്നത്. അവതാരികയും നടിയുമായ ആര്യ ബഡായിയും ജാസ്മിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരു സ്‌റ്റോറി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് ആണ് ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ നിന്ന്, ആര്യയുടെ മകള്‍ ജാസിമിനെ പോലെ തന്നെ വളരട്ടെ എന്നും സെല്‍ഫ് റെസ്പക്‌ട് എന്താണെന്ന് പഠിക്കട്ടേ എന്നും നല്ലതല്ലാത്ത രീതിയില്‍ സന്ദേശം വന്നത്.

ഉടനെ തന്നെ താരം ഈ സന്ദേശത്തിന് എതിരെ പ്രതികരിക്കുകയായിരുന്നു. ഈ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് ചിലരുടെ ആരാധകര്‍ എത്ര ടോക്‌സിക്ക് ആണെന്ന് ആര്യ ചൂണ്ടിക്കാട്ടിയത്. താന്‍ പറഞ്ഞതിലേക്ക് തന്റെ കുട്ടിയെ എന്തിനാണ് വലിച്ചിഴക്കുന്നത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആര്യയുടെ പോസ്റ്റ്. നിങ്ങള്‍ ഒരു അമ്മയാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല.. എന്നാലും എന്തിനാണ് ഇത്തരത്തില്‍ താന്‍ പറയുന്ന കാര്യങ്ങളിലേക്ക് തന്റെ കുഞ്ഞിനെ വലിച്ചിഴയ്ക്കുന്നത് എന്നാണ് ആര്യ തനിക്ക് വന്ന മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച്‌ ചോദിച്ചത്.

ഈ വ്യക്തിയുടെ പ്രൊഫൈല്‍ അടക്കം കാണിച്ചുകൊണ്ടാണ് താരം സ്‌ക്രീന്‍ ഷോട്ട് പോസ്റ്റായി പങ്കുവെച്ചത്. എന്നാലിപ്പോള്‍ നിലവില്‍ ആര്യ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. അതിന്റെ കാരണവും താരം തന്റെ സ്‌റ്റോറിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ മകളെ ജാസ്മിന്‍ എം മൂസയെ പോലെ ശക്തയായവളും സ്വയംപര്യാപ്തത ഉള്ളവും ആയി വളര്‍ത്തും എന്നും പറഞ്ഞുകൊണ്ടാണ് ആര്യം രംഗത്ത് വന്നിരിക്കുന്നത്. തന്റെ മകളെ ഒന്നിലേക്കും ഇനി വലിച്ചിഴക്കരുത് എന്ന് കൂടി പറഞ്ഞ്, തനിക്ക് സന്ദേശം അയച്ച വ്യക്തി ക്ഷമാപണം നടത്തിയത് കൊണ്ടാണ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് കളഞ്ഞത് എന്നും വ്യക്തമാക്കിയിരിക്കുകയാണ്.

Karma News Network

Recent Posts

ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസർകോട്: സർക്കാർ ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

16 mins ago

ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി

ഇരിട്ടി പൂവംപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസത്തെ…

32 mins ago

ലോകം കീഴടക്കിയ കപ്പ് മോദിയെ ഏല്പ്പിച്ച് ടീം ഇന്ത്യ, പ്രാതൽ കഴിഞ്ഞ് കളിച്ച് ചിരിച്ച് മോദിക്കൊപ്പം

ലോകം കീഴടക്കി വന്ന യുദ്ധ വീരന്മാരും പോരാളികളും ഇന്ത്യയിൽ വിമാനം ഇറങ്ങി നേരേ പോയത് നരേന്ദ്ര മോദിയുടെ വീട്ടിലേക്ക്. വിമാനത്താവളത്തിൽ…

32 mins ago

അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം, പൊലീസുകാരന് സസ്‌പെൻഷൻ

കണ്ണൂർ: അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.…

36 mins ago

ഇറ്റലിയിൽ അവധി ആഘോഷിച്ച് എംജി ശ്രീകുമാറും ഭാര്യയും

മലയാളികൾക്ക് പ്രിയപ്പെട്ട ​ഗായകനാണ് എംജി ശ്രീകുമാർ. വേറിട്ട ശബ്ദവുമായി സം​​ഗീത ആസ്വാ​​ദകരുടെ മനസ്സിൽ ഇടം നേടിയ എംജി ശ്രീകുമാർ വളരെ…

55 mins ago

നാലുവയസുകാരിയുടെ ചെവിയിൽ പേന കുത്തിക്കയറി, ദാരുണ മരണം

ഖമ്മം : പേന ചെവിയിൽ കുത്തിക്കയറിയതിനെ തുടർന്ന് നാലുവയസുകാരി മരിച്ചു. തെലങ്കാന ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഭദ്രാചലത്തിലാണ് സംഭവം. ഭദ്രാചലം…

57 mins ago