കാമുകൻ ജാനിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ആര്യ. ഞങ്ങൾ തമ്മിൽ ആദ്യം നല്ല സൗഹൃദമായിരുന്നു. പിന്നീട് ഒന്നിച്ചുള്ള ഫോട്ടോകൾ ഇടുന്നത് അനുവദിക്കാതെ ആയി. എന്നെ അദ്ദേഹം വിട്ടുപോവുമെന്ന തോന്നൽ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹം അകന്നു എന്ന തോന്നൽ കിട്ടുന്നത്, ബിഗ് ബോസ് ഷോയ്ക്ക് ശേഷമായിരുന്നു. ലിവിങ് ടുഗെദർ എന്ന് പറയാവുന്ന ഒരു അടുപ്പം ജാനുമായി ഉണ്ടായിരുന്നുവെന്നും ആര്യ സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു
ജാൻ ദുബായിൽ ആയിരുന്നു എങ്കിലും നാട്ടിൽ വരുമ്പോൾ എന്റെ വീട്ടിൽ ആയിരുന്നു താമസം. കുടുംബവുമായി നല്ല അടുപ്പം ഉണ്ടായിരുന്നു ജാനിന്. റിയാലിറ്റി ഷോയ്ക്ക് ശേഷം വിവാഹം എന്നായിരുന്നു നമ്മുടെ പ്ലാൻ. എന്നാൽ പിന്നീടാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. പരിഭവം തീർക്കാൻ ദുബായിക്ക് പോയി. പക്ഷേ അത് തന്നത് കുറെ അനുഭവങ്ങൾ ആയിരുന്നു. കൊറോണ കടുത്തുനിൽക്കുമ്പോൾ കുഞ്ഞിനെ ഒറ്റക്ക് ആക്കി, ദുബായിലേക്ക് പോയതോർത്തു താൻ ഏറെ സങ്കടപെട്ടു. രോഹിതുമായി ഇപ്പോഴും നല്ല ബന്ധം ഉണ്ട്, എന്നാൽ ഒരുമിച്ചു ചേരാൻ ഒരിക്കലും തങ്ങൾക്ക് കഴിയുകയില്ല
മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തു.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…