മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമണ് ആര്യ പാർവ്വതി. ഇളയവൾ ഗായത്രി ചെമ്പട്ട് എന്നീ രണ്ട് സീരിയലുകളിൽ മാത്രമാണ് ആര്യ അഭിനയിച്ചിട്ടുള്ളത്. നല്ലൊരു നർത്തകി കൂടിയാണ് താരം. കാലടി ശ്രീശങ്കരചാര്യ യൂണിവേഴ്സിറ്റിയിൽ നിന്നും മോഹിനിയാട്ടത്തിൽ ബിരുദം നേടിയിട്ടുള്ള താരം ഇപ്പോൾ പൂർണമായും നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ പങ്കിട്ട സന്തോഷം വൈറലായിരുന്നു.
ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ‘അമ്മ ഡിപ്രഷനിലേക്ക് പോയെന്നും അച്ഛന് ചമ്മലും ടെൻഷനും ആയിരുന്നെന്നും പറയുകയാണ് ആര്യ.കുറച്ച് മാസം മുമ്പ് ഞാൻ വീട്ടിലെത്തിയപ്പോൾ അമ്മയോടു തമാശ പോലെ ചോദിച്ചിരുന്നു, ‘അമ്മാ ഇങ്ങനെയെന്തെങ്കിലും ഉണ്ടോ എന്ന്. ‘ഒരിക്കലും ഇല്ല ആര്യാ…’ എന്ന് അമ്മ അപ്പോൾ തർക്കിച്ചതുമാണ്. പക്ഷേ, ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അമ്മ അൽപ്പം ഡിപ്രഷനിലേക്കു പോയി.
എനിക്ക് 23 വയസ്സാണല്ലോ. അപ്പോൾ ഉത്തരവാദിത്വങ്ങളൊക്കെ തീരുന്നു, എന്നെ കല്യാണം കഴിപ്പിക്കണം, പേരക്കുട്ടികളെ സ്നേഹിച്ചു ജീവിക്കണം എന്നൊക്കെ വിചാരിച്ചിരുന്ന ആൾ പെട്ടെന്നു വീണ്ടും അമ്മയാകുവാൻ ഒരുങ്ങുന്നു എന്നറിയുമ്പോൾ, ആ കുഞ്ഞിനെ സ്നേഹിക്കാനാകുമോ എന്നൊക്കെ തോന്നുന്ന ഒരു മാനസികാവസ്ഥ ഉണ്ടല്ലോ. അതായിരുന്നു കാരണം.
അച്ഛന് ആദ്യം വലിയ ചമ്മലായിരുന്നു. അമ്മയുടെ കാര്യത്തിൽ ടെൻഷനുമുണ്ടായിരുന്നു. രണ്ടു പേരുടേയും ചിന്ത ഞാൻ എങ്ങനെ പ്രതികരിക്കും എന്നായിരുന്നു. ഞാൻ സന്തോഷത്തിലാണെന്ന് അറിഞ്ഞപ്പോൾ അവരും സന്തോഷത്തിലായി. ടെലിവിഷനിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മലയാളികൾക്ക് സുപരിചിതയായ നടിയും നർത്തകിയുമാണ് ആര്യ പാർവ്വതി. സ്കൂൾ കലോൽസവവേദികളിൽ നിന്നാണ് ആര്യ അഭിനയലോകത്തേക്ക് എത്തുന്നത്. സംസ്ഥാന കലോൽസവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…
തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിൽ താക്കോലുമായി കുട്ടി…
സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…
ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…