entertainment

ആദ്യ പരി​ഗണ പാലുവിന്, കല്യാണം കഴിയുമ്പോൾ എല്ലാം വിട്ടെറിഞ്ഞല്ല പോകുന്നത്, ആര്യ

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമണ് ആര്യ പാർവ്വതി. ഇളയവൾ ​ഗായത്രി ചെമ്പട്ട് എന്നീ രണ്ട് സീരിയലുകളിൽ മാത്രമാണ് ആര്യ അഭിനയിച്ചിട്ടുള്ളത്. നല്ലൊരു നർത്തകി കൂടിയാണ് താരം. കാലടി ശ്രീശങ്കരചാര്യ യൂണിവേഴ്‌സിറ്റിയിൽ നിന്നും മോഹിനിയാട്ടത്തിൽ ബിരുദം നേടിയിട്ടുള്ള താരം ഇപ്പോൾ പൂർണമായും നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത്‌. സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ പങ്കിട്ട സന്തോഷം വൈറലായിരുന്നു.

ഇപ്പോഴിതാ കുഞ്ഞനുജത്തിയുടെ പേരിന്റെ വിശേഷങ്ങളും, പ്രസവ ശേഷം അമ്മയ്ക്കുണ്ടായ മാറ്റങ്ങൾ, സ്വന്തം വിവാഹം എന്നീ കാര്യങ്ങൾ തുറന്നു പറയുകയാണ് താരം. അമ്മ ശിവബാബയുടെ ഭക്തയാണ്. ബാബ അദ്ദേഹത്തിന്റെ മകളെ വിളിക്കുന്ന പേരാണ് പാലു, അങ്ങനെയാണ് അമ്മ മോളെ ഇതേപോലെ വിളിച്ചുതുടങ്ങിയത്. അമ്മയുടെ പിരീഡ്‌സ് ഇപ്പോൾ റെഗുലർ ആയി. ആരോഗ്യം ഒക്കെ നല്ല രീതിയിൽ പോകുന്നുണ്ട് എന്നുപറഞ്ഞ ആര്യ കുഞ്ഞനുജത്തിക്ക് വന്ന ഓഫറിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്.

പാലുവിന് സീരിയലിൽ നിന്നും ഓഫറുകൾ വന്നിരുന്നു. എന്നാൽ ഈ പ്രായത്തിൽ സീരിയലുകളിലേക്ക് വിടാൻ നമുക്ക് താത്പര്യമില്ല. ഒറ്റമോൾ ആയിരുന്നപ്പോഴും, അനുജത്തി വന്നപ്പോഴും ജീവിതത്തിൽ എന്തേലും മാറ്റങ്ങൾ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന മറുപടിയാണ് ആര്യ നൽകിയത്.

ചെറുപ്പം മുതലേ വീട്ടിൽ നിന്നും മാറി നിന്ന ആളാണ് ഞാൻ. ഇപ്പോൾ ബാംഗ്ലൂരിൽ ആണ് താമസം. എനിക്ക് അനുജത്തി വന്ന ശേഷം അമ്മയുടെ സ്നേഹം മിസ്സിംഗ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉറപ്പായും ഇല്ല, കാരണം എനിക്ക് അവൾ മോളെ പോലെയാണ്. എന്നെ അമ്മ ശ്രദ്ധിക്കുന്നില്ല, അച്ഛൻ കെയർ ചെയ്യുന്നില്ല എന്ന ചിന്ത ഒന്നും തോന്നിയിട്ടില്ല. എനിക്ക് അവളെ അമ്മയും അച്ഛനും ടേക്ക് കെയർ ചെയ്യണം എന്ന ചിന്ത മാത്രമാണ് ഉള്ളത്. മോൾ എന്നെ ചേച്ചിയമ്മ എന്ന് വിളിക്കുന്നത് ഇഷ്ടമാണ്, എങ്കിലും അമ്മ എന്ന് വിളിച്ചുകേൾക്കാൻ സന്തോഷം.

അമ്മ ഗർഭിണി ആയിരുന്നു എന്ന് കേട്ടപ്പോൾ നല്ല ടെൻഷൻ ആയിരുന്നു. അമ്മയുടെ ആരോഗ്യം ആയിരുന്നു എനിക്ക് പ്രധാന കൺസേൺ. എന്നെ അമ്മ ഗർഭം ധരിച്ചപ്പോഴും നല്ല കോമ്പ്ലിക്കേറ്റഡ് ആയിരുന്നു. അതുകൊണ്ടുതന്നെ ഇവളെ ഗർഭം ധരിച്ചപ്പോഴും പേടി ഉണ്ടായിരുന്നു, എങ്കിലും ഒരുപാട് സന്തോഷവും തോന്നി. പക്ഷേ ദൈവം നിശ്ചയിക്കുന്ന കാര്യങ്ങൾ ആണ് നടക്കുക. ഞാൻ എല്ലാ കാര്യത്തിലും ഹാപ്പി ആണ്. ആഗ്രഹിച്ചതിനെക്കാളും ദൈവം എനിക്ക് തന്നു അതിൽ ഞാൻ ഭാഗ്യവതിയാണ്.

എന്നെ അമ്മ പ്രസവിക്കുന്നത് ഇരുപതുവയസ്സിലോ മറ്റോ ആണ്. ഈ പ്രായത്തിൽ അമ്മ വീണ്ടും അമ്മ ആയപ്പോൾ കോൺഫിഡന്റ് ആയിരുന്നു. രണ്ടാമത് ഡെലിവറി ആകുന്ന ഏതൊരു സ്ത്രീയ്ക്കും എല്ലാം അറിയാമായിരിക്കുമല്ലോ ബ്രെസ്റ്റ് മിൽക്ക് കുഞ്ഞിന് കൊടുക്കുന്നത് ഇപ്പോൾ സ്റ്റോപ്പ് ചെയ്തു. ഇപ്പോൾ ആർട്ടിഫിഷ്യൽ മിൽക്ക് ആണ് കൊടുക്കുന്നത്. ഇപ്പോൾ എന്റെ വിവാഹത്തെക്കുറിച്ചൊന്നും പറയുന്നില്ല, കമ്മിറ്റഡ് ആണോ അല്ലയോ എന്ന കാര്യം അച്ഛനും അമ്മയും ഉള്ള സമയം ആലോചിച്ച ശേഷം പറയും.

പാലുവിന് നല്ല വിദ്യാഭ്യാസം കൊടുക്കണം, നല്ല രീതിയിൽ പഠിപ്പിക്കണം എന്ന ആഗ്രഹം ഉണ്ട്. കല്യാണം കഴിഞ്ഞു ഞാൻ പോയാലും എല്ലാം വിട്ട് പോകുകയല്ലല്ലോ. എന്റെ ജീവിതം അങ്ങനെ മാറാൻ ഞാൻ ആഗ്രഹിക്കില്ല. അവളെ ചുറ്റി പറ്റി എന്റെ ജീവിതം മുൻപോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ എന്റെ ഭാവിയിലെ എല്ലാ കാര്യങ്ങളും പാലുവിനെ കൂടി കൺസിഡർ ചെയ്താകും ഞാൻ പ്ലാൻ ചെയ്യുക. പാലുവിനുകൂടി ഹാപ്പി ആകുന്ന കാര്യങ്ങൾ ആകും തീരുമാനം എടുക്കുക

Karma News Network

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

12 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

27 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago