ആര്യ ബഡായി പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. പഴംകഞ്ഞി കുടിക്കുന്ന താരത്തിന്റെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. അടൂര്‍ അമ്മച്ചിക്കടയില്‍ നിന്നുള്ള ഈ അതിമനോഹരമായ പഴംകഞ്ഞി അനുഭവം പങ്കുവെക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല സംഗതി ഒരു രക്ഷയും ഇല്ല കേട്ടോ …. Superaaaaa എന്ന ക്യാപ്ഷനും നല്‍കിയാണ് ആര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പയറുതോരന്, അച്ചാര്‍, രണ്ട് വെള്ളക്കാന്താരി, മുളകുചമ്മന്തി, മത്തിവറുത്തത് എന്നിവയുമൊരുമിച്ചുള്ള പഴങ്കഞ്ഞിയാണത്. പെരിങ്ങനാട് പുത്തന്‍ചന്ത പുള്ളിപ്പാറ മല്ലയില്‍ വീട്ടില്‍ ബിനു അമ്മച്ചിക്കട എന്നു വിളിക്കുന്ന ബിനു വര്‍ഗീസിന്റേതാണ് ഈ പഴങ്കഞ്ഞിക്കട. 2010-ല്‍ ബിനുവിന്റെ അമ്മ, അന്നമ്മ വര്‍ഗീസ് ആരംഭിച്ചതാണ് അമ്മച്ചിക്കട. ആദ്യം ചൂടുകഞ്ഞിയിലായിരുന്നു തുടക്കം. അധികം വരുന്ന കഞ്ഞിയില്‍ പച്ചവെള്ളമൊഴിച്ച് പിറ്റേന്ന് ആളുകള്‍ക്ക് നല്‍കിത്തുടങ്ങി. പിന്നീട് ആവശ്യക്കാര്‍ ഏറിയതോടെ പഴങ്കഞ്ഞിയില്‍ കൂടുതല്‍ തയ്യാറാക്കേണ്ടിവന്നു. ഇന്ന് 10 കിലോ അരിയാണ് പഴങ്കഞ്ഞിക്കായി ദിവസവും വെയ്ക്കുന്നത്.
വിശപ്പടക്കാനുള്ള ഭക്ഷണം വാങ്ങാന്‍ പണമില്ലാത്ത ഏതൊരാള്‍ക്കും അമ്മച്ചിക്കടയില്‍ ഭക്ഷണം സൗജന്യമാണ്. ബിനുവിന്റെ വീട്ടില്‍ അമ്മച്ചിവീട് എന്ന പദ്ധതിയും ആരംഭിച്ചു. ഭാര്യ മിനിയും മകന് ആദവും ബിനു-അമ്മച്ചിക്കടയുടെ, ഈ പഴങ്കഞ്ഞിക്കടയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…
അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…
നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…
തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…
ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസിയുമായി അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…
കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…