entertainment

ഹൃദയം തകര്‍ന്ന അവസ്ഥയില്‍ നിന്നും എങ്ങനെ കരകയറാം, ആര്യയുടെ ടിപ് ഇതാണ്

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് ആരംഭിക്കുന്നതിന്റെ ആകാംഷയിലാണ് പ്രേക്ഷകര്‍. ആരൊക്കെയാവും മത്സരാര്‍ത്ഥികള്‍ എന്നറിയാന്‍ കാത്തിരിക്കുകയാണ് ഏവരും. പലരുടെയും പേരുകള്‍ സോഷ്യല്‍ മീഡിയയില്‍ ബിഗ്‌ബോസുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നുണ്ട്. ഇതിനിടെ രണ്ടാം സീസണിലെ മത്സരാര്‍ത്ഥി ആയിരുന്ന ആര്യ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത് വലയി ചര്‍ച്ചയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയവെയാണ് രസകരമായ പല അനുഭവങ്ങളും ആര്യ തുറന്ന് പറഞ്ഞത്.

ബിഗ്‌ബോസില്‍ വെച്ച് രണ്ടാം വിവാഹത്തിന്റെ സാധ്യതകളെ കുറിച്ച് ആര്യ പറഞ്ഞിരുന്നു. തന്റെ കാമുകനെ ജാന്‍ എന്ന് വിളിച്ചാല്‍ മതിയെന്നായിരുന്നു ആര്യ പറഞ്ഞത്. എന്നാല്‍ ഷോ കഴിഞ്ഞ് പുറത്ത് എത്തിയതിന് ശേഷം അത് ആരാണെന്ന് ആര്യ വെളിപ്പെടപുത്തിയിരുന്നില്ല. എന്നാല്‍ ആ ബന്ധം അവസാനിച്ചുവെന്നും അയാള്‍ തന്നെ തേച്ചിട്ട് പോയെന്നും അടുത്തിടെ ആര്യ വ്യക്തമാക്കി. മാത്രമല്ല മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് താന്‍ എന്നും ആര്യ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോള്‍ തന്റെ വിഷമങ്ങളില്‍ നിന്നും കരയറുന്നത് എങ്ങനെയെന്ന് പറയുകയാണ് താരം. ഹൃദയം തകര്‍ന്ന അവസ്ഥയില്‍ നിന്നും കരകയറാനായി ഒരു ടിപ് പറഞ്ഞുകൊടുക്കുമോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ‘ഇപ്പോള്‍ സമാനമായൊരു അവസ്ഥയിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. അതുകൊണ്ട് ഇതേ കുറിച്ച് എനിക്ക് പറയാവുന്നതേയുള്ളു. നമ്മളെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ചുറ്റുമുണ്ടെന്ന് നോക്കുക. നിങ്ങളുടെ കുടുംബം, കൂട്ടുകാര്‍, നമ്മളെ അവര്‍ക്ക് അങ്ങ് കൊടുത്തേക്കുക. നമ്മള്‍ ആലോചിച്ചോണ്ടിരിക്കുന്ന കാര്യങ്ങളെ മറന്നേക്കൂ. അതിനെ പിന്തുടരുന്നത് കൊണ്ട് ഒരു കാര്യവുമില്ല. അത് സാധാരണ പോലെ ശരിയാവും. മനസും ഹൃദയും ശക്തമായി തന്നെ ഇരിക്കണമെന്ന് സ്വയം പഠിപ്പിക്കുക. ജീവിതത്തിലെ പ്രകാശം നിറഞ്ഞൊരു വശം കൂടി നോക്കുക. ഏറ്റവും പ്രധാനമായി സ്വന്തം മൂല്യം മനസിലാക്കുക.- ആര്യ മറുപടിയായി പറഞ്ഞു.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

5 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

5 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

6 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

6 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

7 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

7 hours ago