topnews

ഡൽഹിയിലെ വീടിന് നേരെ കരി ഓയിൽ ഒഴിച്ചു, ജയ് ഇസ്രായേൽ എന്ന പോസ്റ്ററും പതിച്ചു- അസദുദ്ദീൻ ഒവൈസി

ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഒവൈസി ഇക്കാര്യം അറിയിച്ചത്. ഗേറ്റിനോട് ചേർന്ന് മതിലിലെ നെയിം പ്ലേറ്റിലാണ് കരി ഓയിൽ ഒഴിച്ചത്. വസതിക്ക് മുന്നില്‍ ജയ് ഇസ്രായേല്‍ എന്ന പോസ്റ്ററും പതിച്ചു.

ഡൽഹി പൊലീസിന്റെ മൂക്കിന് താഴെയാണ് സംഭവം നടന്നതെന്നും അവർ നിസ്സഹായരായി മാറിയെന്നും അസദുദ്ദീൻ പറഞ്ഞു. പരാതി അറിയിച്ചതനുസരിച്ച് ഡൽഹി പൊലീസ് സ്ഥലത്തെത്തി. അമിത് ഷായുടെ നോട്ടപ്പിശക് കൊണ്ടാണ് അക്രമം ഉണ്ടായതെന്നാണ് ഒവൈസിയുടെ ആരോപണം. എംപിമാരുടെ സുരക്ഷ ഉറപ്പുതരുന്നുണ്ടോ ഇല്ലയോ എന്ന് ചോദിച്ച് സ്പീക്കർ ഓംബിർലയെയും പോസ്റ്റിൽ മെൻഷൻ ചെയ്തിട്ടുണ്ട്. അര്‍ധ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് കരി ഓയില്‍ ഒഴിച്ചതും പോസ്റ്റര്‍ പതിച്ചതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.

കഴിഞ്ഞ ദിവസം എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ അസദുദ്ദീൻ ഒവൈസി ജയ് പാലസ്തീൻ മുദ്രാവാക്യം വിളിച്ചത് വിവാദമായിരുന്നു.

Karma News Network

Recent Posts

ഋഷി സുനകിനെ പാക്കി എന്ന് വിളിച്ചു, പാക്കി അപമാനം, പൊറുക്കില്ലെന്നും ഋഷി

ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…

2 mins ago

സൈബര്‍ ആക്രമണങ്ങില്‍ ഒറ്റപ്പെടുത്തിയെന്ന് ഇടവേള ബാബു, പടിയിറങ്ങി, ഇനി സിദ്ധിഖ് നയിക്കും

താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന്‍ ചേര്‍ത്തലയുമാണ്…

18 mins ago

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…

43 mins ago

നാടൻ ബോംബ് പൊട്ടിത്തെറിച്ചു, സംഭവം ചാവക്കാട്, അറസ്റ്റ്

തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…

1 hour ago

നടി ഐശ്വര്യ രാജീവ് വിവാഹിതയായി, വരൻ അർജുൻ

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…

1 hour ago

സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധം, തിരുത്തി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…

2 hours ago