സീരിയലില്‍ നിന്നും ബിഗ് സ്ക്രീനിലേക്ക് വലിയൊരു എന്‍ട്രി ലഭിച്ച നടിയാണ് ആശ ശരത്ത്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായി വളരാന്‍ ആശയ്ക്ക് സാധിച്ചു. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ ആശയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനൊപ്പം കുടുംബത്തെ ചേര്‍ത്ത് പിടിച്ചാണ് നടിയുടെ ജൈത്രയാത്ര. ഇപ്പോഴിതാ തന്റെ വിവാഹം കഴിഞ്ഞിട്ട് ഇരുപത്തിയൊന്‍പത് വര്‍ഷം പൂര്‍ത്തിയായെന്ന് പറയുകയാണ് നടി. ഏട്ടന്റെ കൂട്ടുകാരനെ കെട്ടി ചെറിയ പ്രായത്തില്‍ തന്നെ കുടുംബിനിയായ കഥ ആശ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി വിവാഹ വാര്‍ഷികത്തെ കുറിച്ച് പറയുകയാണ് ആശ.
ചെറിയ പ്രായത്തില്‍ തന്നെ തന്റെ വിവാഹം കഴിഞ്ഞുവെന്ന് മുന്‍പ് ആശ പറഞ്ഞിരുന്നു.
ചെറിയ പ്രായത്തില്‍ തന്നെ തന്റെ വിവാഹം കഴിഞ്ഞുവെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ആശ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ തന്നെ ദുബായിലേക്ക് പോരുകയായിരുന്നുവെന്നും നടി പറഞ്ഞിട്ടുണ്ട്. ‘ഞാന്‍ ചെറിയ പ്രായത്തിലെ വിവാഹം കഴിച്ച് ദുബായിലേക്ക് പോയി. ശരിക്കും പറഞ്ഞാല്‍ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലാണ് കല്യാണം നടന്നത്. അന്ന് ശരത്തേട്ടന് ജോലി ദുബായിലാണ്. അന്നൊന്നും ഒട്ടും ഭയം എനിക്ക് തോന്നിയിട്ടില്ലെന്നും അത്രയ്ക്കും കരുതലായിരുന്നു ശരത്തേട്ടനെന്നുമാണ്’ ആശ പറഞ്ഞത്.
ശരത്തേട്ടന് നല്ല ലോകപരിചയമുള്ള വ്യക്തിയാണ്. ഒരു കൊച്ചു കുട്ടിയോടെന്ന പോലെയാണ് എനിക്കെല്ലാ കാര്യങ്ങളും അദ്ദേഹം പറഞ്ഞ് തന്നിരുന്നത്. അതേ സമയം ശരത്തിനെ തന്നെ വിവാഹം കഴിച്ചതിന് പിന്നിലുള്ള കഥയെ പറ്റിയും അന്ന് നടി പറഞ്ഞു. ‘എന്റെ ഏട്ടനായ വേണുവേട്ടന്റെ സുഹൃത്തായിരുന്നു ശരത്തേട്ടന്. വേണുവേട്ടനാണ് ശരത്തേട്ടനെ പരിചയപ്പെടുത്തിയതും വിവാഹം നടത്തിയതും. അതുകൊണ്ട് ഒരു അനുജത്തിയെ പോലെയാണ് ശരത്തേട്ടന് എന്നോട് പെരുമാറിയിരുന്നതെന്നും’ ആശ പറഞ്ഞിരുന്നു.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…