entertainment

മലയാളം നന്നായി അറിയാത്ത അദ്ദേഹം അന്ന് ചെയ്ത സാഹസം, ഇപ്പോഴും താന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന് ആശ ശരത്ത്

നര്‍ത്തകിയായും അഭിനേത്രിയായും മലയാളികളുടെ മനസ്സ് കവര്‍ന്ന താരമാണ് ആശ ശരത്ത്. ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരുന്ന ശരത്ത് ആണ് ആശയുടെ ഭര്‍ത്താവ്. നിരവധി ചിത്രങ്ങളില്‍ ആശ വേഷമിട്ടിട്ടുണ്ട്. സീരിയല്‍ രംഗത്തു കൂടിയാണ് ആശ ശരത്ത് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് സിനിമയില്‍ എത്തിയ താരം നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. സൂപ്പര്‍ താരങ്ങളുടെ നായികയായി വരെ താരം എത്തി. ഇപ്പോള്‍ പതിനെട്ടാം വയസ്സില്‍ വിവാഹിതയായ വ്യക്തിയാണ് താന്‍ എന്ന് ആശ പറയുന്നു. മാത്രമല്ല വിവാഹത്തിന് മുമ്പ് ശരത്ത് തനിക്ക് നല്‍കിയ സമ്മാനം 27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും താന്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു എന്നും ആശ പറയുന്നു. ഒരു ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് ആശ തന്റെ പ്രണയകാല ഓര്‍മ്മകള്‍ പങ്കുവെച്ചത്.

‘ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ വരും. 18 വയസ്സില്‍ വിവാഹം കഴിച്ച ആളാണ് ഞാന്‍. ടിവിയിലൂടെ ഒരു ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത്തേട്ടന്‍ ആലോചനയുമായി വരുന്നത്. വിവാഹനിശ്ചയമൊക്കെ കഴിഞ്ഞ് വിവാഹത്തിനു കുറച്ചു ദിവസം മുന്‍പു മാത്രമാണ് ഞങ്ങള്‍ നേരിട്ട് കണ്ടത്. കാണുന്നതിനു മുന്‍പ് അദ്ദേഹം ആദ്യമായി കാസറ്റില്‍ ഈ പാട്ട് പാടി മസ്‌കറ്റില്‍ നിന്നും അയച്ചു തന്നിരുന്നു. അദ്ദേഹത്തിന് പാടാനുള്ള കഴിവൊന്നുമില്ല. പക്ഷേ ആ പാട്ടില്‍ ഓരോ വരികളിലും അദ്ദേഹത്തിന്റെ മനസ്സുണ്ടായിരുന്നു.’

‘മലയാളം അത്ര നന്നായി സംസാരിക്കാന്‍ അറിയില്ല അദ്ദേഹത്തിന്. പാട്ടിനു മുന്‍പ് മലയാളത്തില്‍ ഒരു ഡയലോഗ് ഉണ്ട്. അതൊക്കെ കഷ്ടപ്പെട്ട് പറഞ്ഞ് പാട്ടുപാടിയാണ് അയക്കുന്നത്. ശരത്തേട്ടന്റെ അമ്മ അന്ന് നാസിക്കിലാണ്. പാട്ടെനിക്ക് അയച്ചു കഴിഞ്ഞ് ശരത്തേട്ടന്‍ അമ്മയോട് പറഞ്ഞു, ‘ഞാനിങ്ങനെ ഒരു പാട്ട് പാടി ആശയ്ക്ക് അയച്ചിട്ടുണ്ടെന്ന്’. ‘അതെയോ? എന്നാ പിന്നെ പോവേണ്ടി വരില്ല, അവര് വേണ്ടാ എന്നു വെച്ചിട്ടുണ്ടാവും,’ എന്നായിരുന്നു അമ്മയുടെ മറുപടി.’ ആശ ശരത്ത് പറയുന്നു. ഇന്നും താന്‍ ആ കാസറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും 27 വര്‍ഷമായിട്ടും താന്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച പാട്ടാണിതെന്നും ആശ കൂട്ടിച്ചേര്‍ക്കുന്നു.

വിവഹത്തിന് ശേഷമാണ് ആശ അഭിനയത്തിലേക്ക് എത്തുന്നത്. പ്രീഡിഗ്രി പഠന കാലത്ത് കമലദദളം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചെങ്കിലും മാതാപിതാക്കളുടെ താത്പര്യ കുറവ് കാരണം ആശ വേഷം നിരസിച്ചു. ദുബായില്‍ റേഡിയോ ഏഷ്യയില്‍ റേഡിയോ ജോക്കിയായും പരിപാടികളുടെ നിര്‍മ്മാതാവായും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൈരളി കലാകേന്ദ്ര എന്ന പേരില്‍ ഒരു നൃത്തവിദ്യാലയവും ആശയ്ക്കുണ്ട്.

Karma News Network

Recent Posts

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

23 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

54 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

56 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

1 hour ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

2 hours ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

2 hours ago