മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശ ശരത്ത്. നർത്തകിയായും അഭിനേത്രിയായും മലയാളികളുടെ പ്രിയതാരമായി ആശ മാറി കഴിഞ്ഞു. ദുബായിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന ശരത്താണ് ആശയുടെ ഭർത്താവ്. സീരയലിലൂടെയാണ് ആശ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിൽ എത്തിയ നടിക്ക് തിരികെ നോക്കേണ്ടതായി വന്നിട്ടില്ല. മോഹൻലാൽ മമ്മൂട്ടി തുടങ്ങി സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി.ഇപ്പോളിതാ ചുരുങ്ങിയ ചെലവിൽ നൃത്തവും മറ്റ് കലകളും അഭ്യസിപ്പിക്കാനായി ഒരു ആപ്ലിക്കേഷൻ പ്ലാറ്റ്ഫോമിന് തുടക്കമിട്ടിരിക്കുകയാണ് ആശാ ശരത്ത്.
നൃത്തം ഉൾപ്പടെയുള്ള കലകൾ കുറഞ്ഞ ചെലവിൽ മൊബൈൽ ആപ്പിലൂടെ പഠിപ്പാക്കാനാകും. നർത്തകിയും നടിയുമായ ആശ ശരത്തിൻ്റെ ശിക്ഷണത്തിൽ നൃത്തം പഠിക്കാൻ ആഗ്രഹമുള്ള ആർക്കും പ്രാണ ഇൻസൈറ്റ് ആപ്പിലൂടെ എൺപതു രൂപയ്ക്ക് നൃത്തം അഭ്യസിക്കാം. ആശാ ശരത്ത് മാത്രമല്ല പ്രശ്തരായ അധ്യാപകരുടെ ശിഷ്യരാകാനും ആപ്പ് അവസരം ഒരുക്കുന്നുണ്ട്. കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക. ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നത്.
പഠനത്തിന് പ്രതിമാസം 80 രൂപ മാത്രം ഫീസ്. വർഷത്തിൽ ആയിരം രൂപയ്ക്ക് താഴെ. ഫീസ് കൊടുക്കാൻ സാധിക്കാത്തവരെ ആശ ശരത്ത് സൗജന്യമായി പഠിപ്പിക്കും. തുടക്കക്കാർക്കും പരിശീലനം നേടിയവർക്കും ഒരുപോലെ ആപ്പിൽ നിന്ന് ക്ലാസുകൾ കിട്ടും. ആദ്യഘട്ടത്തിലുള്ളത് റെക്കോഡ് ചെയ്ത ക്ലാസുകൾ. ആശ ശരത്ത് കൾച്ചറൽ സെൻറർ പ്രാണ ഇൻസൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ് ഫോമുകളിലെല്ലാം ലഭ്യമാകും.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…