entertainment

ആശാശരതിന്റെ മകളുടെ കല്യാണത്തിന് എത്തിയത് ദിലീപും കാവ്യയുമടക്കം വൻ താര നിര

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമായ ആശാ ശരതിന്റെ മകൾ ഉത്തരയുടെ വിവാഹം താരനിബിഡമായി. അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷ്ണൽ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ആദിത്യ മേനോനാണ് ഉത്തരയുടെ കഴുത്തിൽ താലിചാർത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം.ദിലീപ്, കാവ്യ ലാൽ, മനോജ് കെ ജയൻ ഉൾപ്പെടെയുള്ള നിരവധി താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. ചുവപ്പ് നിറത്തിലെ സാരിയിൽ അതീവ സുന്ദരിയായാണ് ഉത്തര എത്തിയത്. കാവ്യ മാധവനും ദിലീപും വിവാഹത്തിൽ പങ്കെടുത്തു. നീല സാരിയൊക്കെ ഉടുത്ത്, തലയിൽ മുല്ലപ്പൂവൊക്കെ ചൂടി ശാലീന സുന്ദരിയായിട്ടാണ് കാവ്യ വന്നത്.

മകളുടെ കല്യാണത്തിനും തിളങ്ങിയത് ആശ ശരത്ത് തന്നെയാണ്. പച്ച നിറത്തിലുള്ള സാരിയായിരുന്നു ആശയുടെ വേഷം. ചടങ്ങുകൾ കൃത്യമായി നടത്തുന്നതിലും അതിഥികളെ സ്വീകരിയ്ക്കുന്നതിലും എല്ലാം അതീവ ശ്രദ്ധയായിരുന്നു ആശയ്ക്ക്

കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഉത്തരയെ അതീവസന്തോഷത്തോടെ നോക്കി നിൽക്കുകയാണ് ആശ ശരത്തും ഭർത്താവ് ശരത്തും. ഉത്തര, കീർത്തന എന്നീ രണ്ട് പെൺമക്കളാണ് താരത്തിനുള്ളത്. ഉത്തരയുട വിവാഹ വസ്ത്രം സെലക്ട് ചെയ്യുന്നതിന്റെ വീഡിയോയും ആശ ശരത് ആരാധകരുമായി പങ്കുവച്ചിരുന്നു. അതീവശ്രദ്ധയോടെ വിവാഹ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്ന ആശ ശരത്തിനെ വീഡിയോയിൽ കാണാം. പാട്ടും ഡാൻസുമൊക്കെയായി വളരെ ആഘോഷത്തോടെയാണ് ഇന്നലെ ഉത്തരയുടെ ഹൽദി, മെഹന്ദി ചടങ്ങുകൾ നടന്നത്. ആശ ശരത്തിനൊപ്പം തന്നെയാണ് ഉത്തരയും സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഖെദ്ദ എന്ന ചിത്രത്തിലെ ഇരുവരുടേയും കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

3 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

3 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

3 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

4 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

4 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

5 hours ago