entertainment

ദിലീപിനൊപ്പം ഇനിയാര്? നടിക്ക് വേണ്ടി സുരേഷ് ഗോപിയെത്തി, നടി രംഗത്തേക്ക് വരട്ടെയെന്ന് ടൊവിനോയും ആഷിഖ് അബുവും

ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്നലെ സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. കോടതി പറയണം, കോടതിയാണ് പറയേണ്ടത്. കോടതി പറയട്ടെ, കോടതിക്ക് അങ്ങനെ വലുതായൊന്നും തെറ്റില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കോടതി പറയണമെന്ന വാക്കുകള്‍ അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു കൊണ്ടിരുന്നു.അതിജീവിതയ്ക്ക് നീതി ലഭിക്കുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

ഇപ്പോഴിതാ , അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താര സംഘടനയെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗം ടൊവിനോ തോമസ്. നീതി വൈകുന്നു എന്നതില്‍ തീരുമാനം എടുക്കേണ്ടത് അമ്മ എന്ന സംഘടനയല്ല. അക്കാര്യത്തില്‍ സംഘടനയേക്കാള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് കോടതിയാണ് എന്നാണ് തന്റെ വിശ്വാസം എന്നും ടൊവിനോ വ്യക്തമാക്കുന്നു.അതേസമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. നടിയ്ക്ക് നീതി ലഭിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും സത്യം ഏറെക്കാലം മൂടിവെക്കാനാവില്ലെന്നും ആഷിഖ് അബു വ്യക്തമാക്കി. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് നമ്മുടെ നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വളരെ വിശ്വാസമുണ്ട്. സര്‍ക്കാര്‍ ഇതിനകത്ത് മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് കണ്‍വിന്‍സിംഗ് ആയ ഉത്തരം ഉടനെ തന്നെ ഉണ്ടാവുമെന്ന് കരുതുന്നുവെന്നും ആഷിഖ് അബു പറഞ്ഞു

നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ടൊവിനോ തോമസും സംവിധായകന്‍ ആഷിഖ് അബുവും പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അഭിനേതാക്കളുടെ സംഘടനയായ അമ്മയെന്നാണ് ടൊവിനോ തോമസ് പറഞ്ഞത്. നീതി വൈകുന്നു എന്നതില്‍ തീരുമാനം എടുക്കേണ്ടത് അമ്മ എന്ന സംഘടനയല്ലെന്നും അക്കാര്യത്തില്‍ സംഘടനയേക്കാള്‍ ചോദ്യം ചെയ്യപ്പെടേണ്ടത് കോടതിയാണെന്നും ടൊവിനോ പറഞ്ഞു. എക്സിക്യൂട്ടീവ് അംഗമാണെങ്കിലും അമ്മയുടെ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് താനല്ലെന്നും എന്നാല്‍ തനിക്ക് കിട്ടിയ വേദിയില്‍ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും ടൊവിനോ തോമസ് ഉറപ്പ് നല്‍കി. ഞാന്‍ പറയുന്നത് ഒരുപക്ഷെ എന്റെ അഭിപ്രായം ആയിരിക്കാം, അതിന് മറ്റ് വശങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ എന്റെ അഭിപ്രായങ്ങള്‍ അമ്മയില്‍ പറയും. സമ്മര്‍ദം ചെലുത്താന്‍ അമ്മ സംഘടനയ്ക്ക് ആവും എന്ന് കരുതുന്നുവെന്നും ആക്രമിക്കപ്പെട്ട നടിക്ക് സംഘടനയില്‍ നിന്നും പിന്തുണ പ്രഖ്യാപിച്ച്‌ എത്തിയവരെ കണ്ടില്ലെന്ന് നടിക്കരുത് എന്നും ടൊവിനോ തോമസ് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടി മുഖ്യധാരയിലേക്ക് മടങ്ങി വരേണ്ടതുണ്ടെന്നും ആഷിഖ് അബു പറഞ്ഞു. നടി ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നമ്മള്‍ അവരെ ഇങ്ങനെ കവര്‍ ചെയ്ത് നിര്‍ത്തുന്നതാണ് പ്രശ്നമെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടി. നിങ്ങള്‍ മുഖ്യധാരയിലേക്ക് വരേണ്ടതുണ്ടെന്ന് താനവരോട് പറഞ്ഞിട്ടുണ്ടെന്നും ഒരു സാധാരണ സ്ത്രീയെ പോലെ നമ്മള്‍ അവരെ കാണണമെന്നും ആഷിഖ് അബു പറഞ്ഞു. ഇതൊരു ക്രിമിനല്‍ കേസാണ്. അതിന്റെ നടപടികള്‍ വേറെയാണ്. സുപ്രീം കോടതി വരെ പോവാന്‍ സാധ്യതയുള്ള കേസാണിത്. എന്നാലും അവസാനം സത്യം പുറത്തു വരും. അത് മൂടിവെക്കാന്‍ പറ്റില്ല. കുറച്ചു കാലത്തേക്ക് മൂടി വെക്കാന്‍ പറ്റുമായിരിക്കും, ആഷിഖ് അബു പറഞ്ഞു. ഇതില്‍ ഒരാള്‍ ശിക്ഷിക്കപ്പെട്ടത് കൊണ്ട് ചിലപ്പോള്‍ അയാള്‍ നന്നായേക്കാം. പക്ഷെ അതിജീവിതയെക്കുറിച്ചാണ് നമ്മുടെ ആശങ്കയെങ്കില്‍ അവര്‍ വളരെ ആത്മവിശ്വാസത്തോടെ തിരിച്ചു വരണമെന്നാണ് താന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്നും ആഷിഖ് അബു പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണ്‍ പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. നിര്‍ണായകമായ ചില വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് എന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.

Karma News Network

Recent Posts

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

24 seconds ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

14 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

30 mins ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

31 mins ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

1 hour ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

2 hours ago