entertainment

ഒരു സ്ത്രീയെന്ന നിലയ്ക്ക് റിമയുടെ ലോകം വളരെ വ്യത്യസ്തം, ഞാൻ നേരിടുന്ന ലോകത്തെ അല്ല റിമ നേരിടുന്നത്- ആഷിഖ് അബു

സിനിമ ചെയ്യുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നതിലല്ല കാര്യമെന്ന് സംവിധായകൻ ആഷിഖ് അബു. സിനിമ ചെയ്യുന്നത് ആരാണെങ്കിലും അത് മുന്നോട്ട് വെക്കുന്ന ആശയം പുരോഗമനപരമാണെങ്കിൽ സ്വാഗതം ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാധ്യമത്തോടാണ് പ്രതികരണം, വാക്കുകളിങ്ങനെ

സിനിമ ചെയ്യുന്നത് സ്ത്രീയാണോ പുരുഷനാണോ എന്നതിലല്ല കാര്യം. ആ സിനിമ എന്ത് സംസാരിക്കുന്നു എന്നാണ് ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് ഞാൻ നോക്കുന്നത്. സിനിമ സംസാരിക്കുന്ന ആശയം പുരോഗമനപരമാണെങ്കിൽ അത് ആര് ചെയ്താലും ഉറപ്പായും സ്വാഗതം ചെയ്യപ്പെടേണം

തന്റെ പങ്കാളി റിമ കല്ലിങ്കലിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. താൻ നേരിടുന്ന ലോകത്തെയല്ല റിമ നേരിടുന്നതെന്നും സ്ത്രീയെന്ന നിലയിൽ അവരുടെ ലോകം വ്യത്യസ്തമാണെന്നും ആഷിഖ് പറഞ്ഞു. അതുകൊണ്ട് തന്നെ കൂടെ നിൽക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘റിമ പറയുന്നത് റിമയുടെ വ്യക്തിപരമായ ആശയമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ജീവിതവും എന്റെ ജീവിതാ അനുഭവം അല്ലലോ റിമയുടേത്. ഞാൻ നേരിടുന്ന ഒരു ലോകത്തെ അല്ല റിമ നേരിടുന്നത്.

ഒരു സ്ത്രീയെന്ന നിലയ്ക്ക് അവരുടെ ലോകം വളരെ വ്യത്യസ്തമാണ്. എനിക്ക് ചിലപ്പോഴത് മനസിലായെന്ന് തന്നെ വരില്ല. അതൊക്കെ മനസിലാക്കാൻ പരിധിയുണ്ട്. നേരിട്ട് അനുഭവിക്കുന്ന ആളുകൾക്ക് ആണല്ലോ അതൊക്കെ മനസിലാകൂ. നമ്മളെയൊക്കെ സംബന്ധിച്ചിടത്തോളം ആ അനുഭവത്തിലൂടെ നമ്മളൊന്നും കടന്നുപോയിട്ടില്ല. അങ്ങനെ വരുമ്പോൾ കൂടെ നിൽക്കുക എന്നല്ലാതെ ഒന്നും നമുക്ക് ചെയ്യാനില്ല

Karma News Network

Recent Posts

ജീവനക്കാരുടെ സ്വർണക്കടത്ത്, അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും

കൊച്ചി: ജീവനക്കാരുടെ സ്വർണക്കടത്തിൽ അന്വേഷണം നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിച്ച് ഡിആർഐ. എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ ക്യാമ്പിൻ ക്രൂ…

21 mins ago

വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍

തൃശൂര്‍: വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍. പരിയാരം മണലായി വേങ്ങൂരാന്‍ വീട്ടില്‍ റിജുവിനെയാണ് ചാലക്കുടി എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്…

52 mins ago

എസ്എസ്എൽസി മാർക്ക് കണക്ക് കൂട്ടിയതിൽ വീണ്ടും പിഴവ്, പരാതി

കണ്ണൂർ‌ : ഇത്തവണയും എസ്എസ്എൽസി മാർക്ക് കണക്ക് കൂട്ടിയതിൽ തെറ്റ് പറ്റിയതായി പരാതി. കണ്ണൂർ കണ്ണപ്പുരത്ത് വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസിലാണ് ​ഗുരുതര…

1 hour ago

ഡോക്ടർക്ക് പിഴവ് പറ്റി, അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ പോലീസ് നടപടിയെടുക്കും

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ഡോക്ടർ ബിജോൺ ജോൺസണിനെതിരെ മെഡിക്കൽ ബോർഡ്.…

1 hour ago

രോഗത്തേക്കുറിച്ചുള്ള ആശങ്കയും ദാരിദ്ര്യവും, ഒരമ്മയെക്കൊണ്ട് കടുംകൈ ചെയ്യിച്ചിട്ടുണ്ടാകും, നമ്പർ 1 കേരളം എന്നത് പി ആർ തള്ളൽ മാത്രം

ഇനി തനിക്ക് ശേഷം മകൾക്ക് ആര് എന്ന ചിന്തയും കടുത്ത ദാരിദ്രവും മടുപ്പും ഒക്കെയാവും ആ അമ്മയെ കൊണ്ട് ഇങ്ങനൊന്ന്…

2 hours ago

കരിപ്പൂരിൽ സ്വർണ വേട്ട, 30ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ, ഇടപാടുകാരനും കുടുങ്ങി

മലപ്പുറം : വീണ്ടും കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം. 442​ഗ്രാം 24 കാരറ്റ് സ്വര്‍ണവുമായി ഒരു യാത്രികനും…

2 hours ago