entertainment

മോഹന്‍ലാല്‍ ഞെട്ടിപ്പോയി, നന്നായി ദേഷ്യം വന്നു, അവന്റെ കോളറില്‍ കയറി പിടിച്ചു, അനുഭവം പങ്കുവെച്ച് അശോകന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകന്‍. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ നെഞ്ചില്‍ ഇടം പിടിച്ച താരം. ഇപ്പോള്‍ മോഹന്‍ലാല്‍ നായകനായ ഹിറ്റ് ചിത്രം തൂവാനത്തുമ്പികളുടെ ചിത്രീകരണ സമയം നടന്ന രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ആരാധകന്‍ ഓടിവന്ന് മോഹന്‍ലാലിനെ കെട്ടിപ്പിടിച്ചതും അദ്ദേഹം ദേഷ്യപ്പെട്ട സംഭവവുമാണ് അശോകന്‍ പറയുന്നത്. ചിത്രത്തിന്റെ മുപ്പത്തിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് അശോകന്‍ മനസ് തുറന്നത്.

അശോകന്റെ വാക്കുകള്‍ ഇങ്ങനെ:

മോഹന്‍ലാല്‍ എന്ന വ്യക്തിയെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമെങ്കിലും അദ്ദേഹത്തിന്റെ ക്ഷമയെ കുറിച്ച് അധികം ആര്‍ക്കും അറിയില്ല. തൂവാനത്തുമ്പികള്‍ ഷൂട്ടിങ് നടക്കുമ്പോള്‍ ചെറിയ അനുഭവം ഉണ്ടായിട്ടുണ്ട്. വടക്കുംനാഥ ക്ഷേത്രത്തില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ ജനക്കൂട്ടം വന്നിരുന്നു. വന്നിരിക്കുന്നവരെല്ലാം മോഹന്‍ലാലിന്റെ ആരാധകര്‍. ക്ഷേത്രപരിസരം ആയതിനാല്‍ പൊലീസുകാര്‍ക്കു പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ.

ബഹളം കാരണം ഷൂട്ടിങ് തടസപ്പെടുന്ന അവസ്ഥയുണ്ടായി. ഇടയ്ക്ക് മോഹന്‍ലാല്‍ പറയുന്നുണ്ട്. ആരും ബഹളം വയ്ക്കരുതെന്നും ഷൂട്ട് കഴിഞ്ഞാല്‍ താന്‍ വരുമെന്നും. എന്നാല്‍ ജനങ്ങള്‍ ആവേശം മൂത്ത് ബഹളം വയ്ക്കുകയായിരുന്നു. ഒരു ഷോട്ട് എടുത്തുകഴിഞ്ഞ സമയത്ത് ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഓടിവന്ന് മോഹന്‍ലാലിന്റെ കൈ വലിച്ചു കൊണ്ട് ഒരു തള്ള്.

തോളില്‍ കൈയിടുകയും ഷര്‍ട്ടില്‍ പിടിക്കുകയുമൊക്കെ ചെയ്തു. മോഹന്‍ലാല്‍ ഞെട്ടിപ്പോയി. അദ്ദേഹത്തിനു നന്നായി ദേഷ്യം വന്നു. ഓടാന്‍ തുടങ്ങിയ അവന്റെ കോളറില്‍ കയറി പിടിച്ചു. എന്താടാ ചെയ്തത് എന്ന് ചോദിച്ചു. അവന്‍ നിന്ന് വിറക്കുകയായിരുന്നു, അതിനൊപ്പം അവന്റെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായി.

കൂട്ടുകാരുമായി പന്തയം വച്ചാണ് താന്‍ വന്നത് എന്നായിരുന്നു അയാളുടെ മറുപടി. ലാലേട്ടന്റെ കൈയില്‍ തൊടാന്‍ പറ്റുമോ എന്നായിരുന്നു പന്തയം. ഇതു കേട്ടതോടെ മോഹന്‍ലാല്‍ കൂള്‍ ആയി, പെട്ടെന്ന് വന്ന ദേഷ്യം തണുത്തു. അവനെ സമാധാനിപ്പിച്ചാണ് പറഞ്ഞയച്ചത്.

Karma News Network

Recent Posts

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

11 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…

29 mins ago

മന്ത്രവാദത്തിന്റെ മറവിൽ പീഡനം, പ്രതി യൂസഫ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…

45 mins ago

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

1 hour ago

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

2 hours ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

3 hours ago