entertainment

മരിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് പോകണം, നൊമ്പര കുറിപ്പ് പങ്കുവെച്ച് അഷ്‌റഫ് താമരശേരി

പലപ്പോഴും പ്രവാസികളുടെ വേദനയും വിയോഗ വാര്‍ത്തകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കു ജീവകാരുണ്യ പ്രവര്‍ത്തകനാണ് അഷ്‌റഫ് താമരശ്ശേരി. അദ്ദേഹം ഒടുവിലായി പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമാവുകയാണ്. ഗള്‍ഫില്‍ വെച്ച് മരണപ്പെട്ട തിരുവനന്തപുരം സ്വദേശിയായ ആസിഫിനെ കുറിച്ച്ാണ് അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചത്.

അഷ്‌റഫ് താമരശേരിയുടെ കുറിപ്പ് വായിക്കാം, ”മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തറാവിഹ് നമസ്‌കാരം കഴിഞ്ഞ് കുടുംബവുമായി ബസാറിലേക്ക് പോയിരുന്നു. അവിടെ വെച്ച് ഒരു ചെറുപ്പക്കാരന്‍ എന്റെയെടുത്തേക്ക് വന്ന് സലാം പറഞ്ഞു. ഒറ്റ നോട്ടത്തില്‍ തന്നെ വളരെ ക്ഷിണിതനായി അയാളെ എനിക്ക് കാണപ്പെട്ടു. വര്‍ഷങ്ങളായി നാട്ടില്‍ പോയിട്ട് അഷറഫിക്ക, എന്റെ കയ്യില്‍ നിന്നും പാസ്‌പോര്‍ട്ടും പേപ്പറെല്ലാം നഷ്ടപ്പട്ടു. മരിക്കുന്നതിന് മുമ്പ് നാട്ടിലേക്ക് പോകണം. എന്താണ് നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നത് മരണം നമ്മുടെ കയ്യിലല്ലോ, അതൊക്കെ പടച്ചവന്റെ കയ്യിലാണല്ലോ, എന്ന് ഞാന്‍ മറുപടിയും നല്‍കി. അയാളുടെ പേര് ആസിഫാണ്, തിരുവനന്തപുരം സ്വദേശിയാണ്.കുറെ വര്‍ഷങ്ങളായി നാട്ടില്‍ പോകുവാന്‍ കഴിയാതെ വിഷമിച്ച് കഴിയുകയാണ്.

അപ്പോഴാണ് എന്നെ കണ്ട് അയാളുടെ വേദനകള്‍ പങ്ക് വെച്ചത്.എല്ലാ ശരിയാകും, വിഷമിക്കണ്ട എന്ന് പറഞ്ഞ് അയാളെ സമാധാനപ്പെടുത്തിയിട്ട് ആസിഫുമായി സലാം പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോള്‍,അഷറഫിക്കാ നിങ്ങളോട് സംസാരിച്ചപ്പോള്‍ നാളുകള്‍ക്ക് ശേഷം എന്റെ മനസ്സിന് സന്തോഷം കിട്ടിയത് പോലെ. ആ വാക്കുകള്‍ കാതുകളില്‍ വന്ന് മുട്ടുന്നത് പോലെ, വീണ്ടും തിരിച്ച് പോയി ആസിഫുമായി കുറച്ച് നേരം കൂടിയിരുന്നാലോ എന്ന് ചിന്തിച്ച് പോയി ഇന്നത്തെ കാലത്ത് മനുഷ്യന് വേണ്ടത് അവന്റെ വിഷമങ്ങളും,പ്രയാസങ്ങളും കേള്‍ക്കുവാനും, ആശ്വസിപ്പിക്കുവാനും കഴിയുന്ന നല്ല സുഹൃത്തിനെയാണ്. അതിന് ആര്‍ക്കും സമയമില്ലാതെ പോകുന്നു. മറ്റ് ചിലര്‍ മറ്റുളളവരുടെ വേദനകള്‍, ദുഃഖങ്ങള്‍ മറ്റും സോഷ്യല്‍ മീഡിയയിലിട്ട് llike കളുടെ എണ്ണം കൂട്ടാന്‍ നോക്കുന്നു.

പിറ്റേന്ന് രാവിലെ രണ്ട് മൂന്ന് പേര്‍ മരണപ്പെട്ട വാര്‍ത്തയാണ് കേട്ടത്.അതോടപ്പം എന്റെ ഒരു പരിചയക്കാരനും വിളിച്ചു.ഇന്നലെ അഷ്‌റഫിക്കായുമായി സംസാരിച്ചിരുന്നകൊണ്ടിരുന്ന ആ ചെറുപ്പക്കാരര്‍ ആസിഫ് മരണപ്പെട്ടു രാത്രി ഏറെ താമസിച്ചാണ് അയാള്‍ റൂമിലെത്തിയതെന്നും സൂഹൃത്ത് പറഞ്ഞു.രാവിലെ എഴുന്നേല്‍പ്പിക്കുവാന്‍ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ഇന്നലെ കണ്ടപ്പോള്‍ മരിക്കുന്നതിന് മുമ്ബ് നാട്ടിലേക്ക് പോകുവാന്‍ സഹായിക്കുമോ അഷറിഫിക്കാ എന്ന ആസിഫിന്റെ വാക്കുകള്‍ ഏന്നെ വല്ലാത്ത നൊമ്ബരത്തിലാക്കി. ‘നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അത് ദൈവത്തില്‍ മാത്രം അറിവുളള കാരൃമാണ്. എല്ലാ പേരെയും പടച്ച റബ്ബ് കാക്കട്ടെ. ആമീന്‍”

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago