trending

മക്കളിൽ നിന്ന് കയ്പേറിയ അനുഭവം, ആദ്യം ഭാര്യ പോയി, എല്ലാം സഹിച്ച് ഒടുവിൽ ആ മനുഷ്യനും ജീവിതം അവസാനിപ്പിച്ചു

ബാധ്യതകളുടെയും ഭാണ്ഡക്കെട്ടുകളും പേറി മണലാരാണ്യത്തിൽ വന്നിട്ടൊടുവിൽ എല്ലാം പാതിവഴിക്ക് ഉപേക്ഷിച്ച് മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞു പോയ പ്രവാസി സഹോദരങ്ങൾ എന്നും തീരാനോവാണ്. അത്തരമൊരു വേർപാടിന്റെ കഥ ഹൃദയ വേദനയോടെ പങ്കുവയ്ക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശേരി.

മക്കളെല്ലാം വലുതായപ്പോൾ വിശ്രമ ജീവിതം മോഹിച്ച് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോയ മനുഷ്യൻ. എന്നാൽ ചില പരീക്ഷണങ്ങളും വേദനകളും അദ്ദേഹത്തെ വീണ്ടും പ്രവാസ ലോകത്തെത്തിച്ചു. ഒപ്പം നിന്ന ജീവിത സഖിക്ക് മക്കളിൽ നിന്ന് കയ്പ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നെങ്കിലും പരമാവധി പിടിച്ചു നിൽക്കാൻ ശ്രമിച്ചു. ആ ശ്രമങ്ങളും പലപ്പോഴും പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ പ്രിയതമയും മരണത്തിന്റെ ലോകത്തേക്ക് പോയതിനു പിന്നാലെ എല്ലാ പിടിവള്ളികളും നഷ്ടമായത് തിരിച്ചറിഞ്ഞ മനുഷ്യൻ സ്വയം മരണത്തിലേക്ക് യാത്രയാവുകയായിരുന്നെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിന്റെ പൂർണ്ണരൂപം

കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു പ്രവാസി സഹോദരന്റെ ദുഖകരമായ അവസ്ഥ വല്ലാതെ സങ്കടപ്പെടുത്തി. വർഷങ്ങളോളം പ്രവാസ ലോകത്ത്‌ തൊഴിലെടുത്ത വ്യക്തിയായിരുന്നു ഇദ്ദേഹം. മക്കളെല്ലാം വലുതായപ്പോൾ വിശ്രമ ജീവിതം മോഹിച്ച് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുകയായിരുന്നു. എന്നാൽ നാട്ടിലെത്തി അധികം വൈകുമ്പോഴേക്കും താൻ അദ്ധ്വാനിച്ച് വളർത്തി വലുതാക്കിയ മക്കളുടെ പെരുമാറ്റം വല്ലാത്ത അസ്വസ്ഥകൾ ഉണ്ടാക്കി. പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ഈ മനുഷ്യൻ ജീവിത സായാഹ്നത്തിലും വീണ്ടും പ്രവാസ ലോകത്തേക്ക് തിരികേ വന്നു.

ഒപ്പം നിന്ന ജീവിത സഖിക്ക് മക്കളിൽ നിന്ന് കയ്പ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നെങ്കിലും പരമാവധി പിടിച്ചു നിൽക്കാൻ ശ്രമിച്ചു. ആ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടു. ഇദ്ദേഹത്തിന്റെ പ്രിയതമ മരണത്തിലേക്ക് യാത്രയായി. എല്ലാ പിടിവള്ളികളും നഷ്ടമായത് തിരിച്ചറിഞ്ഞ ഈ മനുഷ്യൻ സ്വയം മരണത്തിലേക്ക് യാത്രയാവുകയായിരുന്നു. മണലാരുണ്യത്തിൽ ചോര നീരാക്കി പണിയെടുത്ത ഒരു പാവം പ്രവാസിയുടെ അവസാനം ഇങ്ങിനെയായിപ്പോയി. പലരുടെയും ജീവിതം ഇങ്ങിനെയാണ്. ആർക്കോ വേണ്ടി ഉരുകിത്തത്തീരുന്ന മെഴുകു തിരി പോലെ….

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago