pravasi

ബാധ്യതയെല്ലാം തീർത്തപ്പോൾ അയാൾ വേണ്ടപ്പെട്ടവർക്ക് ബാധ്യതയായി മാറി, അഷ്റഫ് താമരശ്ശേരി

തന്റെ സഹായം ഒരിക്കൽ ആവശ്യമായി വരുമെന്ന് പറഞ്ഞ് ഫോൺ നമ്പർ വാങ്ങിപ്പോയ മനുഷ്യന്റെ മരണത്തെക്കുറിച്ച് പറയുകയാണ് യുഎഇയിലെ പൊതു പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. 35 വർഷമായി പ്രവാസിയായ 55കാരൻ തന്റെ ബാധ്യതകളെല്ലാം തീർത്തപ്പോൾ വേണ്ടപ്പെട്ടവർക്ക് അയാളൊരു ബാധ്യതയായി മാറി. ഇപ്പോൾ മരണത്തെ കാത്തിരിക്കുകയാണെന്ന് അയാൾ തന്നോടു പറഞ്ഞെന്ന് അഷ്റഫ് താമരശ്ശേരി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ചില ആൾക്കാരോട് എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്ന് ചോദിച്ചാൽ,എന്ത് പറയാനാണ്, ജീവിതം മടുത്തു.ഇനി ദെെവത്തിൻ്റെ വിളിയും കാത്ത് കഴിയുകയാണ്.മറ്റ് ചിലർ പറയും ഈ നശിച്ച ജീവിതം എങ്ങനെയെങ്കിലും അവസാനിച്ചാൽ മതിയായിരുന്നു. മൊത്തം നിരാശയുളള ജീവിതമാണ് നമ്മുക്ക് കേൾക്കുവാൻ കഴിയുക. ചില വിദ്വാൻമാർ പറയുന്നത് കേട്ടാൽ ചിരി വരും,എന്നാ പറയുവാനാ, ദെെവത്തിനും പോലും എന്നെ വേണ്ടാന്നാണ് തോന്നുന്നത്. ഇത്തരത്തിൽ സംസാരിക്കുന്ന ആൾക്കാരെ നമ്മുടെ നിത്യ ജീവിതത്തിൽ പലപ്പോഴായി കടന്ന് വന്നിട്ടുണ്ടാകും. ഞാൻ എന്തിനാണ് ഇങ്ങനെയൊക്കെ എഴുതുവാൻ കാരണം എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്.ഞാൻ കാരൃത്തിലേക്ക് വരാം.

കഴിഞ്ഞ ദിവസം ഞാൻ ബസാറിലേക്ക് സാധനങ്ങൾ വാങ്ങുവാൻ പോയപ്പോൾ ഒരു കക്ഷി ഓടി എൻ്റെയടുത്തേക്ക് വന്നു, പ്രായം 55 കഴിഞ്ഞിട്ടുണ്ടാകും.അയാളുടെ ആവശ്യം എൻ്റെ ഫോൺ നമ്പറാണ്. ഞാൻ ഫോൺ നമ്പർ കൊടുക്കുമ്പോൾ തന്നെ എപ്പോഴാണ് ഇക്കാൻ്റെ ഫോൺ നമ്പർ ആവശ്യം,വരിക എന്ന് പറയുവാൻ കഴിയില്ലല്ലോ,നിരാശയും,വേദനകളും,നിറഞ്ഞ മുഖഭാവമായിരുന്നു അദ്ദേഹത്തിന്.എന്തൊക്കെയുണ്ട് വിശേഷങ്ങൾ എന്ന് ഞാൻ ചോദിച്ചപ്പോൾ 35 വർഷമായി പ്രവാസം തുടങ്ങിയിട്ട്,എല്ലാ ബാധ്യതകളും തീർത്തപ്പോൾ നമ്മുക്ക് വേണ്ടപ്പെട്ടവർക്ക് ഞാനൊരു ബാധ്യതയായി.ഇവിടെ കിടന്ന് ചാകണമെന്നാണ് ആഗ്രഹം, മുകളിലുളളവൻ കനിയുന്നില്ല,എന്ന് പറഞ്ഞ് അയാൾ നടന്ന് നീങ്ങി. അയാളുടെ വാക്കുകൾ അറം പറ്റിയത് പോലെ ഇന്ന് എനിക്ക് വന്ന മരണ വാർത്തയിൽ ആദ്യത്തെത് അയാളുടെതായിരുന്നു.

ചില സമയത്ത് നമ്മുടെ നാവിൽ നിന്ന് വരുന്നത് അറം പറ്റുന്നതായിരിക്കും. ഒരിക്കൽ നമ്മൾ ഈ മനോഹര തീരത്ത് ജനിക്കുമ്പോൾ തന്നെ നമ്മുടെ അവസാനവും കുറിച്ചിട്ടുണ്ടാകും. സമയം ആകുമ്പോൾ ഒരു നിമിഷവും പോലും പിൻന്താതെ ആ പ്രക്രിയ ദെെവം നടത്തിക്കോളും. മരണത്തെ കുറിച്ച് ആഗ്രഹിക്കുന്നതും,ജീവൻ സ്വയം അവസാനിപ്പിക്കുന്നതും ഒരു പോലെയാണ്.ജീവിതം ഒന്നേയുളളു. അത് ദുഃഖമായാലും, സന്തോഷമായാലും അത് ആസ്വദിച്ച് ജീവിക്കുക.കാരണം നമ്മൾ ഇവിടെത്തെ സ്ഥിരതാമസക്കാരല്ല.

Karma News Network

Recent Posts

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

20 mins ago

അനീഷ്യയുടെ ആത്മഹത്യ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ​ഗവർണറെ സമീപിച്ച് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ​ഗവർണർ ആരിഫ്…

20 mins ago

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

49 mins ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

58 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

1 hour ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

1 hour ago