more

എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ് പെട്ടിയില്‍ ജീവനറ്റ് കിടക്കുന്നത്- അഷ്‌റഫ് താമരശ്ശേരി

സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. രണ്ടാംക്ലാസ്സുകാരി അഞ്ജനയുടെ മരണവാര്‍ത്ത വേദനയോടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ദുബായ് ഇന്ത്യന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മലയാളിയായ അഞ്ജനയുടെ മരണം ഹൃദയാഘാതം മൂലമാണ്. 7 വയസ്സുളള കൊച്ചുമോളെ പോലെ പോലും കാര്‍ഡിയാക് അറെസ്റ്റ് വെറുതെ വിട്ടില്ലെന്ന് അഷറഫ് താമരശ്ശേരി കുറിക്കുന്നു

കുറിപ്പിന്റെ പൂര്‍ണരൂപം

നാട്ടില്‍ പോയിട്ട് വന്നതിന് ശേഷം ആദ്യമായിട്ട് കേള്‍ക്കുന്ന മരണവാര്‍ത്ത ഒരു കൊച്ചുമോളുടെതാണ്.Dubai Indian School ല്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മലയാളിയായ അഞ്ജനയുടെ മരണം ഹൃദയാഘാതം മൂലമാണ്. 7 വയസ്സുളള കൊച്ചുമോളെ പോലെ പോലും Cardiac Arrest വെറുതെ വിട്ടില്ല.ഈ കാലഘട്ടത്തില്‍ Cardiac Arrest ഉം Blood Sugar നും പ്രായവിത്യാസമില്ലാതെ എല്ലാപേരെയും പിടികൂടുന്നു.

തൃശൂരിലെ വടക്കാഞ്ചേരി കാഞിരകോട് സ്വദേശികളായ രമേഷിന്റെയും,ധന്യയുടെയും മൂത്തമകളാണ് അഞ്ജന.പഠിക്കുവാന്‍ അതി സമര്‍ത്ഥ,മറ്റ് എല്ലാകാര്യത്തിലും പ്രായത്തില്‍ കവിഞ്ഞ സാമര്‍ത്ഥ്യം.അണയാന്‍ പോകുന്ന വിളക്കിന് പ്രകാശമേറുമെന്ന് പറയുന്നത് പോലെ,അഞ്ജന മോളുടെ ജീവിതവും അതുപോലെയായിരുന്നു.

അച്ഛന്റെയും അമ്മയുടെയും പൊന്നാരമോള്‍,ഇന്നലെ എംബാമിംഗ് സെന്ററില്‍ പെട്ടിയില്‍ അഞ്ജന മോളുടെ നിശ്ചലമായ ശരീരം എടുത്ത് വെക്കുമ്പോള്‍ ഞാനും അറിയാതെ വിതുമ്പി പോയി.ഇനിയും എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ്.നാളത്തെ തലമുറയെ നയിക്കേണ്ടവള്‍,എന്തൊരു വിധിയാണ് ദൈവമേ ഇത്.

എംബാമിംഗ് സെന്ററിലെ സന്ദര്‍ശക ചെയറില്‍ പരസ്പരം ആശ്വസിക്കുവാന്‍ പോലും കഴിയാതെ പൊട്ടി കരയുന്ന രമേഷും ധന്യയും.എന്ത് പറഞാണ് അവരെ ആശ്വസിപ്പിക്കാന്‍ കഴിയുക.ഓരോ മരണവും ഓരോ വേര്‍പാടും എല്ലാ മനസ്സുകളെയും നോവിക്കുന്നു.അവരുടെ കരളിന്റെ ഒരു കഷണമാണ് നിശ്ചലമായി കിടന്ന് ഉറങ്ങുന്നത്.

ഈ അവസ്ഥ കാണുമ്പോള്‍ നോവാത്ത മനസ്സുകള്‍ ഉണ്ടാവില്ല.മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണെങ്കിലും ചില വേര്‍പാടുകള്‍ അവശേഷിക്കുന്നവരില്‍ എക്കാലത്തും മുനകളായി നിന്നുകൊള്ളും,ആ വേദന ജീവിതകാലം തുടരും.രമേഷിനും ധന്യക്കും അവരുടെ കുടുംബത്തിനും സമാധാനം കിട്ടട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു. അഷ്‌റഫ് താമരശ്ശേരി

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

1 hour ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago