പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നിയ മനടപടിക്രമങ്ങള് പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് എത്തിക്കാന്‍ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകനാണ് അഷ്റഫ് താമരശേരി. കഴിഞ്ഞ ദിവസം മരണപ്പെട്ടവരില്‍ ഒരു ചെറുപ്പക്കാരന്റെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്ന് പറയുകയാണ് അഷ്റഫ്. കുടുംബവുമായി ജീവിക്കാനുള്ള മോഹവും പേറി വളരെ കഷ്ടപ്പെട്ട് ഭാര്യയെയും കുട്ടികളെയും പ്രവാസ ലോകത്തേക്ക് കൊണ്ട് വന്നു. സന്തോഷത്തിന്റെ നിമിഷങ്ങൾ കടന്ന് പോകവേ ദുഖത്തിന്റെ ദിനം വന്നെത്തി. ഭാര്യയും കുട്ടികളും പ്രവാസ ലോകത്തെത്തി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴേക്കും മരണത്തിന്റെ മാലാഖ പടി കടന്നെത്തിയെന്ന് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം
കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു ചെറുപ്പക്കാരന്റെ വിയോഗം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി. കുടുംബവുമായി ജീവിക്കാനുള്ള മോഹവും പേറി വളരെ കഷ്ടപ്പെട്ട് ഭാര്യയെയും കുട്ടികളെയും പ്രവാസ ലോകത്തേക്ക് കൊണ്ട് വന്നു. സന്തോഷത്തിന്റെ നിമിഷങ്ങൾ കടന്ന് പോകവേ ദുഖത്തിന്റെ ദിനം വന്നെത്തി. ഭാര്യയും കുട്ടികളും പ്രവാസ ലോകത്തെത്തി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴേക്കും മരണത്തിന്റെ മാലാഖ പടി കടന്നെത്തി.
തന്റെ ജീവിതോപാധി തേടി ഇറങ്ങാനിരുന്ന കുടുംബനാഥനെ തേടി മരണത്തിന്റെ മാലാഖയെത്തി. ഭാര്യയും കുട്ടികളുടേയും മുന്നിൽ അദ്ദേഹം കുഴഞ്ഞു വീന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആ കുടുംബത്തിൽ സന്തോഷത്തിന്റെ രണ്ടു ദിനങ്ങൾക്കപ്പുറം കാര്യങ്ങൾ മാറി മറഞ്ഞു. വല്ലാത്ത സങ്കടകരമായ അവസ്ഥ. അലംഘനീയമായ വിധി വന്നെത്തിയാൽ പോവുകയല്ലാതെ എന്ത് ചെയ്യും….. മരണത്തിന്റെ മാലാഖ വന്നെത്തിയാൽ കുടുംബത്തിന്റെ ഗതി തന്നെ മാറിപ്പോവുകയാണ്.
നമ്മിൽ നിന്നും വിട പറഞ്ഞു പിരിഞ്ഞു പോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ…. അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…